ചന്ദ്രപ്രഭ വന്യജീവി സങ്കേതത്തിലാണ് രാജാദ്രി, ദേവാദ്രി വെള്ളച്ചാട്ടങ്ങള്‍.. ഏഷ്യാറ്റിക് സിംഹങ്ങളെ സംരക്ഷിക്കാനായി നിര്‍മ്മിച്ച കേന്ദ്രമാണ് ചന്ദ്രപ്രഭ വന്യജീവി സങ്കേതം. സിംഹങ്ങളെയും, മറ്റ് വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെയും കൂടാതെ ഇവിടെയുള്ള പ്രധാന ആകര്‍ഷണമാണ് രാജാദ്രി, ദേവാദ്രി വെള്ളച്ചാട്ടങ്ങള്‍.. സ്ഫടികസമാനമായ ജലം വന്‍പാറക്കൂട്ടങ്ങളിലൂടെ താഴേക്ക് പതിക്കുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടതാണ്. ഇതിന് ചുറ്റുമുള്ള ഇടതൂര്‍ന്ന വനവും, ചുറ്റുപാടുകളും സഞ്ചാരികള്‍ക്ക് ഒരനുഭവമാകും. വാരാണസിയില്‍ നിന്ന് 55 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. സഞ്ചാരികള്‍ ഇവിടേക്ക് ഒറ്റ ദിവസത്തെ ട്രിപ്പിനാണ് വരിക. ഇവിടെ താമസസൗകര്യം ലഭ്യമല്ല. എന്നാല്‍ ലഘുഭക്ഷണവും, പാനീയങ്ങളും ലഭിക്കുന്ന സ്ഥലങ്ങളുണ്ട്.



Click it and Unblock the Notifications