Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » കാലാവസ്ഥ

ചന്ദേരി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്  ചന്ദേരി സന്ദര്‍ശിക്കാന്‍ നല്ല സമയം .  സാധാരണയായി 14 മുതല്‍ 25 ഡിഗ്രി വരെ ആയിരിക്കും താപ നില. ബുദ്ധിമുട്ടുകളൊന്നമില്ലാതെ കാഴ്ചകള്‍ കാണാന്‍ ഈ സമയമാണ് നല്ലത്. 

വേനല്‍ക്കാലം

വേനല്‍ കാലത്ത് ചന്ദേരിയിലെ താപ നില 46 ഡിഗ്രിയോളം ഉയരും.  മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള  ചന്ദേരി വിയര്‍ത്ത് കുളിക്കുകയായിരിക്കും. പൊള്ളുന്ന ചൂടുള്ള ഈ സമയത്ത് ചന്ദേരി സന്ദര്‍ശിക്കാതെ ഇരിക്കുകയായിരിക്കും നല്ലത്. 

മഴക്കാലം

ജൂണ്‍ ആദ്യ ആഴ്ചയോടെ തുടങ്ങുന്ന മഴക്കാലം ആഗസ്റ്റ് അവസാനം വരെയോ സെപ്റ്റംബര്‍ തുടക്കം വരെയോ നീണ്ടുപോകും.  വേനലില്‍ വിയര്‍ത്തൊലിക്കുന്ന ഛന്ദേരിക്ക് ഇടയ്ക്കിടെ പെയ്യുന്ന മഴ ഒരു ആശ്വാസമാണ് . 700 മുതല്‍ 11 0 0 മില്ലീമീറ്റര്‍ വരെ മഴയാണ് ഛന്ദേരിയില്‍ ഒരു വര്‍ഷം ലഭിക്കുക.

ശീതകാലം

ഛന്ദേരി ശാന്തസുന്ദരിയാകുന്ന സമയമാണിത്.  നവംബറോടെ തുടങ്ങുന്ന ശീതകാലം ഫെബ്രുവരി വരെ നീളും. ഈ സമയം താപനില അഞ്ച് ഡിഗ്രി വരെ താഴാറുണ്ട്.