Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചന്ദേരി

ചന്ദേരി - ചരിത്രം ഇഴ ചേര്‍ന്ന പട്ടുപോലൊരു സുന്ദരി

26

ബുന്ദേല്‍ഖണ്ഡിനോടും മാള്‍വയോടും സ്വകാര്യം പറഞ്ഞു നില്‍ക്കുന്ന  പച്ചപട്ടുടുത്ത സുന്ദരിയായ ചന്ദേരി . നൂറ്റാണ്ടിന്‍െറ കഥകള്‍ പറയാനുള്ള  ചന്ദേരി സ്ഥിതി ചെയുന്നത് മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയിലാണ്.  കഴിഞ്ഞുപോയ നാഗരികതകളുടെയും രാജാക്കന്‍മാരുടെ വീര ചരിത്ര കഥകളും പറഞ്ഞുതരുന്ന സ്മാരക സൗധങ്ങളും വശീകരിക്കുന്ന പ്രകൃതി സൗന്ദര്യവും ചന്ദേരിയെ കാഴ്ചകള്‍  കൊണ്ട് കണ്ണിനെ നെഞ്ചോടു ചേര്‍ക്കും.

ശാന്തമായി കിടക്കുന്ന തടാകത്തിലേക്ക് പച്ച പട്ടു പുതച്ചു കാല്‍ നീട്ടിവെച്ചു കിടക്കുന്ന കാട് . വിന്ധ്യ പര്‍വത നിരകളില്‍ സ്ഥിതി ചെയ്യുന്ന ചന്ദേരിയിലേക്ക് ജാന്‍സിയില്‍ നിന്ന് 103  കിലോമീറ്ററും ഭോപാലില്‍ നിന്ന് 214 കിലോമീറ്ററുമാണ് ദൂരം.

പാറകളില്‍ കൊത്തിയെടുത്ത വിസ്മയ കാഴ്ചകളുടെ നഗരം -11 നൂറ്റാണ്ടിലേ ചന്ദേരി നഗരം സ്ഥാപിതമായിരുന്നുവെന്നാണ് ഇവിടത്തെ ചരിത്ര സ്മാരകങ്ങള്‍ സൂചന നല്‍കുന്നത്. മനോഹര കാഴ്ചകള്‍ക്കൊപ്പം  ഗുജറാത്ത്, സെന്‍ട്രല്‍ ഇന്ത്യ,ഡെക്കാന്‍ എന്നിവിടങ്ങളിലേക്കുള്ള വ്യാപാര മാര്‍ഗവും ആയിരുന്നതിനാല്‍ ഈ നഗരത്തിന്‍െറ നിയന്ത്രണം നിരവധി ഭരണാധികാരികളുടെ കൈവശമായിരുന്നു.

പാറകളില്‍ കൊത്തിയെടുത്ത സ്മാരകങ്ങള്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ ഇസ്ലാമിക ശില്‍പ്പകലയുടെ ഉദാഹരണങ്ങളാണ്. ജൈനമതസ്ഥരുടെ പ്രധാന കേന്ദ്രം കൂടിയായ ഇവിടം പ്രധാന പട്ടാള ബാരക്ക് കൂടിയാണ്.

ആകര്‍ഷണങ്ങള്‍

ചന്ദേരി കോട്ട, രാജാ മഹല്‍, സിംഗ്പുര്‍ പാലസ്, ബഡാ മഹല്‍ തുടങ്ങിയവയാണ് ഈ പൈതൃക നഗരത്തിലെ പ്രധാന കാഴ്ചകള്‍. ജാഗീശ്വരി ദേവിയുടെ ഉല്‍സവത്തിന്‍െറഭാഗമായി വര്‍ഷംതോറും നടത്തുന്ന മേളയാണ് ചാന്ദേരിയുടെ ഏറ്റവും വലിയ ആകര്‍ഷണം. കരകൗശല വസ്തുക്കള്‍ക്കും പേര് കേട്ടതാണ് ഈ നഗരം. ചാന്ദേരിയുടെ മാത്രം പ്രത്യേകതയായ സ്വര്‍ണകരയുള്ള അരികോടുകൂടിയ കൈകൊണ്ട് നെയ്തെടുത്ത സാരിക്ക് സ്വദേശത്തും വിദേശത്തും ആരാധകര്‍ ഏറെയാണ്.

ചന്ദേരി പ്രശസ്തമാക്കുന്നത്

ചന്ദേരി കാലാവസ്ഥ

ചന്ദേരി
34oC / 92oF
 • Sunny
 • Wind: W 20 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചന്ദേരി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ചന്ദേരി

 • റോഡ് മാര്‍ഗം
  മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ചന്ദേരിയിലേക്ക് ബസുകള്‍ ഓടുന്നുണ്ട്. ഗ്വാളിയോര്‍, ഭോപാല്‍, ഇന്‍ഡോര്‍ , ഗുണ , വിദിഷ , ശിവപുരി , സാഞ്ചി , അശോക് നഗര്‍, തികംഗര്‍, ജാന്‍സി , ലളിത്പൂര്‍ തുടങ്ങിയ സമീപ നഗരങ്ങളില്‍ നിന്നെല്ലാം റോഡ് നെറ്റ്വര്‍ക്ക് ഉണ്ട്. ചന്ദേരിക്കടുത്ത പട്ടണങ്ങളില്‍ നിന്നെല്ലാം സ്വകാര്യ ടാക്സികള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  36 കിലോമീറ്റര്‍ ദൂരെയുള്ള ലളിത്പൂരും 124 കിലോമീറ്റര്‍ ദൂരെയുള്ള ജാന്‍സിയുമാണ് തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനുകള്‍. 63 കിലോമീറ്റര്‍ ദൂരെയുള്ള അശോക്നഗറും 38 കിലോമീറ്റര്‍ അകലെയുള്ള മുന്‍ഗോലിയും ആശ്രയിക്കാവുന്ന റെയില്‍വേ സ്റ്റേഷനുകളാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ചന്ദേരിയിലേക്ക് ബസ്, ടാക്സി സൗകര്യങ്ങള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  258 കിലോമീറ്റര്‍ ദൂരെയുള്ള ഭോപാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ട്. 259 കിലോമീറ്റര്‍ ദൂരെയുള്ള ഗ്വാളിയോര്‍ വിമാനത്താവളവും സഞ്ചാരികള്‍ക്ക് ആശ്രയിക്കാവുന്നതാണ്. ബസ്,ടാക്സി സൗകര്യങ്ങള്‍ ഇങ്ങോട് ലഭ്യമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Sep,Wed
Return On
24 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Sep,Wed
Check Out
24 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Sep,Wed
Return On
24 Sep,Thu
 • Today
  Chanderi
  34 OC
  92 OF
  UV Index: 9
  Sunny
 • Tomorrow
  Chanderi
  32 OC
  89 OF
  UV Index: 9
  Sunny
 • Day After
  Chanderi
  33 OC
  91 OF
  UV Index: 9
  Sunny