സെക്‌ടര്‍ 23 ബാല്‍ ഭവനില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ ഡോള്‍സ് മ്യൂസിയം ഛണ്ഡിഗഢിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫയറിന്റെ നിയന്ത്രണത്തിലുള്ളതാണ്. കുട്ടികളുടെ വിനോദത്തിനായി 1985 ല്‍ തുടങ്ങിയ മ്യൂസിയത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി കളിപ്പാട്ടങ്ങളുണ്ട്. ജര്‍മ്മനി, സ്‌പെയിന്‍, കൊറിയ, ഡെന്‍മാര്‍ക്, നെതര്‍ലാന്‍ഡ്‌സ്, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിപ്പാട്ടങ്ങളുണ്ടിവിടെ.
വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്‌ത്രങ്ങളണിയിച്ചുള്ള ഇന്ത്യന്‍ പാവകള്‍ക്കായി ഇവിടെ പ്രത്യേക വിഭാഗമുണ്ട്. കല്‍പിത കഥകളിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചുള്ള പാവകളാണ് ഇന്റര്‍നാഷണല്‍ ഡോള്‍സ് മ്യൂസിയത്തിന്റെ ആകര്‍ഷണം. മ്യൂസിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നതിന് കളിപ്പാട്ട ട്രയിനും ഇവിടെയുണ്ട്. ഞായറാഴ്‌ച ഒഴികെ എല്ലാ ദിവസവും ഇവിടം തുറന്ന് പ്രവര്‍ത്തിക്കും. കുട്ടികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്.



Click it and Unblock the Notifications