ജിന്ദ്‌ - പുരാതന ക്ഷേത്ര ഭൂമി 

ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » ഓവര്‍വ്യൂ

ഹരിയാനയിലെ ഒരു ജില്ലയായ ജിന്ദിന്‌ ഈ പേര്‌ ലഭിക്കുന്നത്‌ ഇതിഹാസമായ മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന പുരാതന തീര്‍ത്ഥമായ ജെയ്‌ന്തപുരയില്‍ നിന്നുമാണ്‌. വിജയത്തിന്റെ ദേവതയായ ജയന്തിയ ദേവിയെ ആരാധിക്കുന്നതിനായി പാണ്ഡവന്‍മാര്‍ പണികഴിപ്പിച്ച ക്ഷേത്രമാണ്‌ ജയന്തി ദേവി ക്ഷേത്രം. ഈ ക്ഷേത്രത്തിന്‌ ചുറ്റുമായി രൂപപെട്ട നഗരമാണ്‌ ജയന്ദപുര അത്‌ പിന്നീട്‌ ജിന്ദ്‌ എന്ന്‌ അറിയപ്പെടുകയായിരുന്നു.

പുരണാങ്ങളില്‍ പരമാര്‍ശിക്കപ്പെടുന്നത്‌ കൂടാതെ ഈ സ്ഥലത്തിന്റെ പൗരണികത മനസ്സിലാക്കാന്‍ ഇവിടെ നടന്ന ഉത്‌ഖനനങ്ങള്‍ വഴി തെളിച്ചിട്ടുണ്ട്‌. പൂര്‍വഹാരപ്പന്‍, അവസാന ഹാരപ്പന്‍ കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്ന ചായം പൂശിയ മണ്‍പാത്രങ്ങള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്‌. പുരാണങ്ങളില്‍ പറയുന്ന ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയും ഈ കണ്ടെത്തലുകള്‍ വിലയിരുത്തുന്നുണ്ട്‌.

ജിന്ദിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ജിന്ദ്‌ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്‌. നിരവധി മതകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്‌. ഭൂതനാഥന്‍ എന്നറിയപ്പെടുന്ന ശിവന്റെ ക്ഷേത്രമാണ്‌ ഭൂതേശ്വര ക്ഷേത്രം. ജിന്ദിലെ ഭരണാധികാരിയിയാരുന്ന രഘ്‌ബീര്‍ സിങാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌.

ഒരു പുരാതന ശിവ ക്ഷേത്രവും രാമായണമെഴുതിയ വാല്‍മീകി മഹര്‍ഷിയുടെ ആശ്രമവും ഉള്ള സ്ഥലമാണ്‌ ധാംതാന്‍ സാഹിബ്‌. ജയന്തി ക്ഷേത്രത്തിന്‌ 550ലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. മഹര്‍ഷി യോദ്ധാവായ പരശുരാമന്‍ നിര്‍മ്മിച്ച അഞ്ച്‌ കുളങ്ങള്‍ രാംറായി അഥവ രാമഹ്രധയിലുണ്ട്‌. പരശുരാമനെ ആരാധിക്കുന്ന ഒരു ക്ഷേത്രവും സമീപത്തായുണ്ട്‌. ഹന്‍സ്‌ദെഹാര്‍ ഒരു പുരാണ നഗരമാണ്‌.

തെഹ്‌സില്‍ നര്‍വാണയില്‍ സ്ഥിതി ചെയ്യുന്ന ഹസ്രത്‌ ഗെയ്‌ബി സാഹിബിന്റെ ശവകുടീരം നിരവധി വിശ്വാസികളെ ആകര്‍ഷിക്കുന്നുണ്ട്‌. പ്രമുഖ സൂഫി സന്യാസിയായിരുന്ന ഹസ്രത്‌ ഗെയ്‌ബി സാഹിബിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ ഈ ശവകുടീരത്തിലുണ്ട്‌.

നാഗേശ്വര മഹാദേവ, നകദാമിനി ദേവി, നാഗക്ഷേത്ര എന്നീ മൂന്ന്‌ ചരിത്രാതീത തീര്‍ത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമുള്ള സ്ഥലമാണ്‌ സഫിദോണ്‍. ജിന്ദില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇക്കാസ്‌ ഗ്രാമത്തിലെ ഏകഹംസ ക്ഷേത്രം മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്‌. അശ്വിന്‍ കുമാര തീര്‍ത്ഥ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമാണ്‌ . ഈ ദേവന്‍മാരെ കുറിച്ച്‌ മഹാഭാരതത്തില്‍ പരമര്‍ശിച്ചിട്ടുണ്ട്‌. അശ്വിന്‍ കുമാര തീര്‍ത്ഥത്തിലെ പുണ്യജലത്തില്‍ കുളിക്കുന്നത്‌ തീര്‍ത്ഥാടകരുടെ ആത്മാവിന്റെ പാപം കഴുകി കളയുമെന്നും മോക്ഷത്തിലേക്കുള്ള വഴി അവര്‍ക്കായി തുറക്കുമെന്നുമാണ്‌ വേദഗ്രന്ഥങ്ങളില്‍ പറയുന്നത്‌. മാറാരോഗങ്ങള്‍ മാറ്റാന്‍ ശേഷിയുള്ള ഔഷധ ജലമാണിതെന്നും പറയപ്പെടുന്നുണ്ട്‌.

ജിന്ദില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബരാഹ്‌ ഗ്രാമത്തിലാണ്‌ മഹാവിഷ്‌ണു ക്ഷേത്രമായ വരാഹ തീര്‍ത്ഥ . വരാഹാവതാരമെടുത്തപ്പോള്‍ മഹാവിഷ്‌ണു ഇവിടെ താമസിച്ചിരുന്നതായാണ്‌ വിശ്വാസം.

ജിന്ദില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നിര്‍ജാന്‍ ഗ്രാമത്തിലെ മുഞ്ചാവത തീര്‍ത്ഥ മഹാദേവനുമായി ബന്ധപ്പൈട്ടുള്ള പുണ്യസ്ഥലമാണ്‌.യക്ഷിണി തീര്‍ത്ഥയില്‍ യക്ഷിണി മഹാഗ്രാഹിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്‌. ജിന്ദില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള ഡിഖ്‌നിഖേര ഗ്രാമത്തിലാണിത്‌.

ജിന്ദിന്‌ തെക്കായി 11 കിലോമീറ്റര്‍ ദൂരത്ത്‌ സ്ഥിതി ചെയ്യുന്ന പുഷ്‌കര ക്ഷേത്രം മറ്റൊരു പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമാണ്‌. പരശുരാമന്‍ പണികഴിപ്പിച്ചതാണിതെന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. ബാബ ഫോങ്കര്‍ ആണ്‌ വിശ്വാസികള്‍ ഏറെ എത്തുന്ന മറ്റൊരു മതകേന്ദ്രം. ജിന്ദിന്‌ വടക്ക്‌ 16 കിലോമീറ്റര്‍ അകലെയായി കസോഹാന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ കായസൂധന.പുരാണങ്ങളില്‍ പറയുന്നത്‌ ഭഗവാന്‍ വിഷ്‌ണു രൂപം നല്‍കിയതാണ്‌ കായസൂധന എന്നാണ്‌. ജിന്ദ്‌ ജില്ലയിലെ സിംല ഗ്രാമത്തിലെ നര്‍വാണ തെഹ്‌സിലിലാണ്‌ ശ്രീ തീര്‍ത്ഥ സ്ഥിതി ചെയ്യുന്നത്‌. ആരാധനയുടെ ഏറ്റവും ഉന്നതിയിലുള്ള സ്ഥലമായിട്ടാണ്‌ ഇവിടം കണക്കാക്കുന്നത്‌. സമീപത്തുള്ള പുണ്യ കുളത്തില്‍ മുങ്ങിയാല്‍ വിശ്വാസികള്‍ക്ക്‌ ശാന്തിയും സമാധാനവും ലഭിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌.

ജിന്ദ്‌ ജില്ലയിലെ നര്‍വാന തെഹ്‌സിലില്‍ ഒരു ദേവീ ക്ഷേത്രമുണ്ട്‌. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ ശംഖിനിയുടെ ഗുണങ്ങള്‍ ലഭിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌.

എങ്ങനെ എത്തിച്ചേരാം

ജിന്ദിന്‌ മികച്ച റോഡ്‌ ശൃംഖലയാണ്‌ ഉള്ളത്‌. ജിന്ദ്‌ സ്റ്റേഷന്‍ സമീപ നഗരങ്ങളുമായി ഈ സ്ഥലത്തെ ബന്ധപ്പിക്കും.

Please Wait while comments are loading...