നേപ്പാളി, ഛണ്ഡിഗഢ്‌

കാന്‍സാലില്‍ നിന്നും ഏതാനം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നേപ്പാളി ഛണ്ഡിഗഢിലെ വടക്കന്‍ ഭാഗത്തുള്ള 3245 ഹെക്‌ടര്‍ വനമേഖലയുടെ ഭാഗമാണ്‌. ഹരിയാനയില്‍ നിന്നും പാട്ടത്തിനെടുത്തിട്ടുള്ള ഈ സംരക്ഷിത വനമേഖല കാനസാല്‍ വനത്തേക്കാള്‍ വന്യവും നിബിഢവുമാണ്‌. നിരവധി ജന്തുജാലങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.

ഛണ്ഡിഗഢ്‌ വനം വകുപ്പിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുടെ അനുമതിയോടെയേ ഇവിടേയ്‌ക്ക്‌ പ്രവേശനം സാധ്യമാകു. നേപ്പാളിയിലെയും കാന്‍സാലിലെയും ലോഡ്‌ജുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വനത്തിനുള്ളിലെ പാതയിലൂടെ 8 കിലോമീറ്റര്‍ ദൂരമുള്ള ട്രക്കിങാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Please Wait while comments are loading...