സുഖ്‌ണ തടാകത്തിന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സുഖ്‌ന വന്യജീവി സങ്കേതം വിശാലമായ സംരക്ഷിത മേഖലയാണ്. സുഖ്‌ന തടാകത്തിനോട് ചേര്‍ന്ന് 1958 ല്‍ ലി കോര്‍ബുസിയര്‍ നിര്‍മ്മിച്ച ഈ വന്യജീവി സങ്കേതം 1998 ല്‍ മാത്രമാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. ശിവാലിക് മലനിരകള്‍ക്ക് താഴെ 2600 ഹെക്‌ടര്‍ വ്യാപിച്ച് കിടക്കുന്ന വന്യജീവി സങ്കേതത്തില്‍ നിരവധി ജന്തുക്കളും ,പക്ഷികളും ഉരഗങ്ങളുമുമ്‌ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാംബര്‍ കൂട്ടം കാണപ്പെടുന്നത് ഇവിടെയാണ്.
150 ലേറെ തരം പക്ഷികള്‍ ഇവിടെയുണ്ട്. ഇതിന് പുറമെ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ നിരവധി ദേശാടന പക്ഷികളും എത്താറുണ്ട്. നിത്യഹരിത മരങ്ങള്‍, കുറ്റിച്ചെടികള്‍, ഒഷങധ്‌ദള്‍ തുടങ്ങി നിരവധി സസ്യജാലങ്ങളും വന്യജീവി സങ്കേതത്തിന്റെ ആവാസ വ്യവസ്ഥയിലുണ്ട്.



Click it and Unblock the Notifications