Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചൌകൊരി » കാലാവസ്ഥ

ചൌകൊരി കാലാവസ്ഥ

വേനല്‍കാലവും ശൈത്യകാലത്തിന്‍റെ ആരംഭവുമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം. സുഖപ്രദമാണ് ഈ നേരങ്ങളില്‍ ഇവിടത്തെ കാലാവസ്ഥ.

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങി ജൂണില്‍ ഒടുങ്ങുന്നതാണ് ചൌകൊരിയിലെ വേനല്‍കാലം. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 25 ഡിഗ്രി സെന്‍റിഗ്രേഡും 17 ഡിഗ്രി സെന്‍റിഗ്രേഡുമാണ്. വേനല്‍കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലത്ത് കനത്ത മഴയാണ് ചൌകൊരിയില്‍ പെയ്തിറങ്ങുക.

ശീതകാലം

ചൌകൊരിയിലെ കുളിര്‍ക്കാലം ഒക്ടോബറില്‍ തുടങ്ങും. ഫെബ്രുവരി വരെ അത് തുടരും. വിന്‍ററില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കുറഞ്ഞചൂടും കൂടിയചൂടും യഥാക്രമം 2 ഡിഗ്രി സെന്‍റിഗ്രേഡും 10 ഡിഗ്രി സെന്‍റിഗ്രേഡുമാണ്.