Search
  • Follow NativePlanet
Share
» » ചെന്നൈ കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്; യാത്ര ഇനി 5.50 മണിക്കൂറിൽ, ടിക്കറ്റ് 1057 രൂപ മുതല്‍

ചെന്നൈ കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്; യാത്ര ഇനി 5.50 മണിക്കൂറിൽ, ടിക്കറ്റ് 1057 രൂപ മുതല്‍

ഇന്ത്യയിലെ ട്രെയിൻ യാത്രകളിൽ വിപ്ലവമായി മാറിയവയാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. നിലവിൽ 13 വന്ദേ ഭാരത് ട്രെയിനുകളാണ് അതിവേഗം, കൂടുതൽ സൗകര്യത്തോടെയും സുരക്ഷിതത്വത്തോടെയും യാത്രക്കാരെയും വഹിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്നത്. പതിമൂന്നാമത്തെ എക്സ്പ്രസായി ചെന്നൈ-കോയമ്പത്തൂർ പാതയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഓടുന്നത്. ചെന്നൈ-മൈസൂരു വന്ദേഭാരതിനു ശേഷം തമിഴ്നാട്ടിലെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ കൂടിയാണിത്.സംസ്ഥാന തലസ്ഥാനമായ ചെന്നൈയിൽ നിന്നും വ്യാവസായിക തലസ്ഥാനമായ കോയമ്പത്തൂരിലേക്കുള്ള ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളും വായിക്കാം

Chennai-Coimbatore Vande Bharat Express

ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്

ഇന്ത്യയിലെ ഏറ്റവും പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് ചെന്നൈ കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിക്കുന്ന ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20643/20644). ഏപ്രി]ൽ 8-ാം തിയതി ഔദ്യോഗികമായി സർവീസ് ആരംഭിക്കുമെങ്കിലും 9-ാം തിയതി ഞായറാഴ്ച മുതലാണ് ഔദ്യോഗിക സർവീസ് പൊതുജനങ്ങള്‍ക്കായി ലഭ്യമാകുന്നത്. ചെന്നൈ-കോയമ്പത്തൂർ യാത്ര വേഗത്തിലും മികച്ച സൗകര്യങ്ങളോടെയും പൂർത്തിയാക്കുവാൻ സഹായിക്കുന്നതാണ് ഈ സർവീസ്.

അഞ്ച് മണിക്കൂർ 50 മിനിറ്റിൽ

നിലവില്‍ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ചെന്നൈ-കോയമ്പത്തൂർ യാത്ര പൂർത്തിയാക്കുവാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് അഞ്ച് മണിക്കൂർ 50 മിനിറ്റ് ആണ് വേണ്ടി വരിക. ഏകദേശം ഒരുമണിക്കൂർ 20 മിനിറ്റ് സമയം ഈ ട്രെയിൻ വഴി യാത്രക്കാർക്ക് ലാഭിക്കാം. മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗതയില്‍ ഇതിന് ഓടുവാൻ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ശരാശരി വേഗത മണിക്കൂറിൽ 110 കിലോമീറ്റർ ആണ്. 495.28 കിലോമീറ്ററാണ് ചെന്നൈയിൽ നിന്നു കോയമ്പത്തൂരിലേക്കുള്ളത്.

Chennai-Coimbatore Vande Bharat Express

ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സമയം

കോയമ്പത്തൂർ ജംങ്ഷനിൽ നിന്നും രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുപ്പൂരിൽ 6.35നും ഇ-റോഡ് ജംങ്ഷനിൽ 7.12നും സേലം ജംങ്ഷനിൽ 7.58നും ചെന്നൈ സെൻട്രലിൽ 11.50നും എത്തിച്ചേരും.
തിരികെ, ചെന്നൈയിൽ നിന്നും ഉച്ചകഴിഞ്ഞ് 2.25നു പുറപ്പെടുന്ന ട്രെയിൻ സേലം ജംങ്ഷനിൽ വൈകുന്നേരം 5.48നും ഇ-റോഡ് ജംങ്ഷനിൽ 6.32നും തിരുപ്പൂരിൽ 7.13നും രാത്രി 8.15നു കോയമ്പത്തൂർ ജംക്‌ഷനിലുമെത്തും. ചെന്നൈയും കോയമ്പത്തൂരും ഒഴികെ തിരുപ്പൂർ, ഈറോഡ്, സേലം എന്നീ സ്റ്റേഷനുകളിൽ മാത്രമേ ഈ ട്രെയിൻ നിർത്തുകയുള്ളൂ.

Chennai-Coimbatore Vande Bharat Express

ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റ് നിരക്ക്

എക്സിക്യൂട്ടീവ് സീറ്റുകളും ചെയര്‍ കാറുകളുമാണ് ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസിനുള്ളത്. ആകെ എട്ടുബോഗികളിലായി 56 എക്സിക്യൂട്ടീവ് സീറ്റുകളും 450 ചെയർ കാറുകളുമുണ്ട്. ഇതിനായി 7 എസി ചെയർ കാറുകളും 1 എക്‌സിക്യൂട്ടീവ് ചെയർകാർ കോച്ചുമുണ്ടാകും. 1057 രൂപ മുതല്‍ 2310 രൂപ വരെയാണ് കാറ്ററങ് ചാർജ് ഒഴികെയുള്ള ടിക്കറ്റ് നിരക്ക്. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിന് എസി ചെയർ കാറിൽ 1365 രൂപയാണ്. ഇത് കാറ്ററിങ് ചാർജ് ആയ 308 രൂപ ഉൾപ്പെടെയാണ്. എക്സിക്യൂട്ടീവ് ചെയർ കാറിൽ 2485 രൂപയുമാണ്. 369 രൂപ കാറ്ററിങ് ചാർജ് ഉള്‍പ്പെടെയുള്ള നിരക്കാണിത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സർവീസ് നടത്തും.

Chennai-Coimbatore Vande Bharat Express

സമയം മാറ്റിയ ട്രെയിനുകൾ

ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതോടെ നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കോയമ്പത്തൂർ-ചെന്നൈ ഇന്റർസിറ്റി ഇനിമുതൽ രാവിലെ 6.20ന് ആയിരിക്കും സർവീസ് ആരംഭിക്കുക. കോയമ്പത്തൂരിൽ നിന്നു തിരുപ്പതിയിലേക്കുള്ള ട്രെയിൻ രാവിലെ 6.10 നും പുറപ്പെടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+