ചെന്നൈ നഗരപ്രാന്തത്തിലുള്ള മൈലാപ്പൂരിലാണ് കപാലീശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും പാര്‍വ്വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. കര്‍പ്പഗാംബാള്‍ എന്ന പേരിലാണ് ഇവിടെ പാര്‍വ്വതീ ദേവി പൂജിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം ആഗ്രഹം സഫലമാക്കുന്ന വൃക്ഷത്തിന്റെ ദേവി എന്നാണ്.
ഈ ക്ഷേത്രത്തിന് ആ പേര് ലഭിച്ചത് കപാലം, ഈശ്വര്‍ എന്നീ രണ്ട് വാക്കുകളില്‍ നിന്നാണ്. കപാലം എന്നാല്‍ ശിരസ് എന്നും ഈശ്വര്എന്നത് ശിവനെ വിളിക്കുന്ന മറ്റൊരു പേരുമാണ്. ഹിന്ദു മിത്തോളജി അനുസരിച്ച് ബ്രഹ്മാവും, ശിവനും കൈലാസ പര്വ്വതത്തിന് മുകളില്‍ വച്ച് പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ബ്രഹ്മാവ് ശിവന്റെ അധികാരം വകവെച്ച് കൊടുത്തില്ല. കോപാകുലനായ ശിവന് ബ്രഹ്മാവിന്റെ ഒരു തല ഛേദിച്ചെടുത്തു. തുടര്‍ന്ന് തന്റെ തെറ്റ് തിരുത്താനായി ബ്രഹ്മാവ് മൈലാപ്പൂരില്‍ വരികയും അവിടെ ഒരു ലിംഗം സ്ഥാപിക്കുകയും ചെയ്തു.
ഏഴാം നൂറ്റാണ്ടില്‍ പല്ലവ രാജവംശമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ദ്രാവിഡ ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. സാന്‍ തോം ചര്‍ച്ച് ഇന്ന് നില്ക്കുന്നിടത്താണ് ശരിക്കുള്ള ക്ഷേത്രം നിലനിന്നിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. അതെന്തായിരുന്നാലും പോര്‍ട്ടുഗീസുകാര്‍ ഈ ക്ഷേത്രം തകര്‍ത്തിരുന്നു. ഇപ്പോഴത്തെ ക്ഷേത്രം പണിതത് പതിനാറാം നൂറ്റാണ്ടില്‍ വിജയനഗരസാമ്രാജ്യത്തിലെ രാജാക്കന്മാരാണ്.
രാമകൃഷ്ണ ക്ഷേത്രം, കലികാംബാള്‍ ക്ഷേത്രം, സാന്തോം ചര്‍ച്ച്, കപാലീശ്വര്‍ ക്ഷേത്രം എന്നിങ്ങനെ മതപരമായ നിര്‍മ്മിതികള്‍ക്ക് പ്രശസ്തമാണ് ചെന്നൈ. ചോളമണ്ഡലം എന്ന കലാകാരന്മാരുടെ ഗ്രാമവും ഏറെ പ്രശസ്തമാണ്.
ചെന്നൈയില്‍ വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. എന്നാല്‍ ഹേമന്തകാലത്ത് അത്ര രൂക്ഷമായ ചൂടില്ല. ചെന്നൈയില്‍ ഒരു വിമാനത്താവളവും, റെയില്‍വേ സ്റ്റേഷനുമുണ്ട്. ചെന്നൈയിലേക്ക് റോഡ് മാര്‍ഗ്ഗവും സുഗമമായി എത്തിച്ചേരാം.