സന്ദര്‍ശകര്‍ക്ക് വിനോദവും, വിജ്ഞാനവും പകരുന്ന കാഴ്ചകളാണ് ചിറാപുഞ്ചിയിലെ ഈ പാര്‍ക്കില്‍ ഉള്ളത്. വോളിബോള്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ബാഡ്മിന്‍റണ്‍ കോര്‍ട്ട്, സ്കേറ്റിംഗ് റിങ്ങ്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം എന്നിവ ഇവിടെയുണ്ട്. വേനല്‍ക്കാലത്ത് ചൂടിന് ആശ്വാസമേകാന്‍ കുട്ടികള്‍ക്കായുള്ള ഒരു നീന്തല്‍കുളവും ഇവിടെയുണ്ട്.
പരമ്പരാഗതമായ കാശി കുടിലുകള്‍ക്ക് സമാനമായ താമസ സൗകര്യം ഇവിടെ ലഭിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സ്വയം ആഹാരം പാകം ചെയ്ത് കഴിക്കാന്‍ സൗകര്യമുള്ള കുടിലുകള്‍ പാര്‍ക്കില്‍ പല സ്ഥലങ്ങളിലുമുണ്ട്. നഗരത്തിരക്കുകളില്‍ നിന്നകന്ന് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ യോഗങ്ങള്‍ ചേരണമെങ്കില്‍ ഒരു കോണ്‍ഫറന്‍സ് ഹാളുമുണ്ട്.
ഷില്ലോങ്ങില്‍ നിന്ന് ടൂറിസ്റ്റ് ബസോ, ടാക്സിയോ ബുക്ക് ചെയ്ത് മനോഹരമായ കാഴ്ചകള്‍ കണ്ട് സ-ഇ-മിക പാര്‍ക്കിലെത്താം.



Click it and Unblock the Notifications