ദയ നദിയോട് ചേര്‍ന്നു കാണപ്പെടുന്ന ചില്‍ക തടാകം 1,100 ചതുരശ്ര കിലോമീറ്റല് സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. ഈ ചതുപ്പ്നിലം ഉപ്പ് വെള്ള തടാകം വിഭാഗത്തിലാണ് വരുന്നത്. ശൈത്യകാലത്ത് കാസ്പിയന്‍ കടല്‍, ഇറാന്, റഷ്യ , സൈബീര തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ദേശാടന പക്ഷികള്‍ എത്താറുണ്ട്. ദേശാടന കാലത്ത് 205 ലേറെ ഗണത്തില്‍ പെടുന്ന പക്ഷികള്‍ ഇവിടേയ്ക്കെത്താറുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 97 ലേറെ ഇനത്തില്‍പെട്ട പക്ഷികള്‍ മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നും വരാറുണ്ട്.
ചില്‍ക തടാകത്തില്‍ നിരവധി ചെറു ദ്വീപുകള്‍ ഉണ്ട്. ഈ ദ്വീപുകള്‍ സന്ദര്‍ശിക്കുന്നത് അവിസ്മരണീയമായ അനുഭവമാണ്. പക്ഷി ദ്വീപ്, ഹണിമൂണ്‍ ദ്വീപ്, പരികുഡ് ദ്വീപ്, ബ്രേക്ഫാസ്റ്റ് ദ്വീപ്, മലുഡ്, ദ്വീപ്, നിര്മല്ഝാര ദ്വീപ്, കാലിജയ് ദ്വീപ്, നലബാന എന്നിവയാണ് ഇതില്‍ ചില പ്രധാന ദ്വീപുകള്‍.
കാലിജെയ് ദ്വീപില്‍ കാളിജയ് ദേവിയുടെ ഒരു ക്ഷേത്രമുണ്ട്. അതുകൊണ്ടു തന്നെ ഹിന്ദുമതവിശ്വാസികള്‍ ഇവിടെ ഏറെ എത്താറുണ്ട്. മകര സംക്രാന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. ഈ ദ്വീപിന് വിശാലമായ കടല്‍ത്തീരമുണ്ട്. ചില്‍ക ദ്വീപിലെ ഈ സ്ഥലങ്ങളിലേയ്ക്ക് സത്പഡ, ബലുഗയോണ്, രംഭ ,ബര്‍കുല്‍ എന്നിവിടങ്ങളില്‍ നിന്നും ബോട്ടിന് സൗകര്യമുണ്ട്.