പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡോള്‍ഫിന്‍റെ മൂക്ക് പോലെ ആകൃതിയുള്ള ഒരു മുനമ്പാണ് ഇത്. കൂനൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഈ കാഴ്ച വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇവിടെ നിന്നുള്ള കാഴ്ച കാണാന്‍ അല്പം ദൂരം മല കയറേണ്ടതുണ്ട്. എന്നാല്‍ ആ കഷ്ടപ്പാട് ഇവിടെ നിന്നുള്ള കാഴ്ച പരിഹരിച്ച് തരും.
നീലഗിരിയിലെ പ്രധാന സ്ഥലങ്ങളെല്ലാം തന്നെ ഇവിടെ നിന്ന് കാണാനാവും. കോടഗിരിയിലെ കാതറൈന്‍ വെള്ളച്ചാട്ടം ഇവിടെ നിന്ന് കാണാം. ഇവിടെ നില്ക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. പാറയുടെ ഇരുവശവും വന്‍ ആഴമുള്ള ഗര്‍ത്തമാണ്. ടൈഗര്‍ ഹില്ലിനടുത്തായി കൂനൂരില്‍ നിന്ന് 10-12 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം.



Click it and Unblock the Notifications