കൂനൂരിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ലാംബസ് റോക്ക്. ഒരു കുന്നിന്റെ നെറുകയിലേക്ക് കയറി അവിടെ നിന്ന് സമതലങ്ങളെ നിങ്ങള്‍ നോക്കിക്കണ്ടിട്ടുണ്ടോ? കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന ഭൂമികകള്‍ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ലാംബ്സ് റോക്കില്‍ പോയിരിക്കണം. കൂനൂരില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ലാംബ്സ്റോക്ക്.
ഇവിടെ നിന്നാല്‍ കോയമ്പത്തൂര്‍ പ്രദേശത്തിന്റെ വിഹഗവീക്ഷണം ലഭിക്കും. കുടുംബത്തോടൊപ്പം ഒഴിവ് ദിനം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഇത്. ക്യാപ്റ്റന്‍ ലാംബ് ഇവിടേക്ക് എത്തിച്ചേരാനുള്ള ഒരു വഴി നിര്‍മ്മിച്ചതിനാലാണ് ഇവിടം ലാംബ്സ് റോക്ക് എന്ന പേരില്‍ അറിയപ്പെടുന്നത്. ഡോള്‍ഫിന്‍ നോസിലേക്കുള്ള വഴിയിലാണ് ലാംബസ്റോക്ക് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications