ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പള്ളിയാണിത്. 1826 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പള്ളിയുടെ പ്ലാന്‍ കേണല്‍ ജെ.ടി ബൊയ്‍ലുവിന്‍റേതാണ്. പട്ടാളക്കാര്‍ക്കായി പണിത പള്ളിയാണ് ഇത്. കുമ്മായം ഉപയോഗിച്ചാണ് ഈ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഒരു പൂമുഖത്ത് നിന്നാണ് പള്ളിയിലേക്ക് കടക്കുക.ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഏറെ അലങ്കാരങ്ങളുമുണ്ട്. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായി കാണുന്ന നിര്‍മ്മാണ ശൈലിയാണ് സെന്‍റ് ജോര്‍ജ് ചര്‍ച്ചിന്‍റേത്. പള്ളിയിലെ അള്‍ത്താരക്കും പ്രത്യേകതകളുണ്ട്. പൂര്‍ണ്ണമായും വെള്ള മാര്‍ബിളില്‍ പണിത അള്‍ത്താര വെള്ളനിറത്താല്‍ അലങ്കരിച്ചിരിക്കുന്നു. മരക്കൂട്ടങ്ങള്‍ക്കിടയിലുള്ള
പള്ളിപരിസരത്ത് വളരെ ശാന്തത അനുഭവിച്ചറിയാനാകും. കൂനൂര്‍ ടൗണിനോട് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ എളുപ്പത്തില്‍ പള്ളിയിലേക്ക് എത്താം.



Click it and Unblock the Notifications