Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുപ്പൂര്‍

തിരുപ്പൂര്‍ -  വസ്‌ത്രനിര്‍മാണശാലകളുടെ നഗരം

18

വസ്‌ത്രനിര്‍മാണ ശാലകളുടെ കേന്ദ്രമായ തിരുപ്പൂരിനെ കുറിച്ച്‌ കേള്‍ക്കാത്തവര്‍ ആരും ദക്ഷിണേന്ത്യയില്‍ ഉണ്ടാകില്ല. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നും 47 കിലോ മീറ്റര്‍ ദൂരമാണ്‌ തിരുപ്പൂരിലേക്കുള്ളത്‌. തിരൂപ്പൂരില്‍ നിര്‍മ്മിക്കുന്ന വസ്‌ത്രങ്ങള്‍ രാജ്യത്തുടനീളമുള്ള വിപണികളില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്‌.

രാജ്യത്തെ എല്ലാ പ്രമുഖ വസ്‌ത്ര നിര്‍മാതാക്കള്‍ക്കും തിരുപ്പൂരില്‍ ഫാക്‌ടറികളുണ്ട്‌. പുരാതനങ്ങളായ ക്ഷേത്രങ്ങളുടെ പേരിലും തിരുപ്പൂര്‍ പ്രശസ്‌തമാണ്‌. നഗര പരിധിക്കുള്ളില്‍ ഇപ്പോഴും ഈ പുരാതന ക്ഷേത്രങ്ങള്‍ പഴയ പ്രൗഢിയോടെ കാണാന്‍ കഴിയും. നൊയ്യാല്‍ നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന തിരുപ്പൂര്‍ നഗരം തിരുപ്പൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌.

തമിഴ്‌നാടിന്റെ കൊങ്കുനാട്‌ മേഖലയുടെ ഭാഗമാണ്‌ തിരുപ്പൂര്‍. ടെക്‌സ്റ്റൈല്‍ ഫാക്‌ടറികളില്‍ പണി ചെയ്യുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവിടെയെത്തി സ്ഥിരതാമസമാക്കിയിട്ടുണ്ട്‌. ജനസംഖ്യയിലും വിസ്‌തൃതിയിലും തമിഴ്‌നാട്ടിലെ ഏഴാമത്തെ വലിയ നഗരമാണ്‌ തിരപ്പൂര്‍.

തിരുപ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വസ്‌ത്ര നിര്‍മാണ ശാലകള്‍ക്ക്‌ പുറമെ തിരുപ്പൂരിന്റെ ആകര്‍ഷണം എന്നു പറയുന്നത്‌ ഇവിടുത്തെ പുരാതന ക്ഷേത്രങ്ങളാണ്‌. ചോള, പാണ്ഡ്യ രാജാക്കന്‍മാരുടെ സുവര്‍ണ ഭരണകാലങ്ങളുടെ സ്‌മരണ നിലനിര്‍ത്തുന്ന ക്ഷേത്രങ്ങളാണ്‌ തിരപ്പൂരില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്‌. നിരവധി ഐതീഹ്യങ്ങള്‍ തിരുപ്പൂര്‍ നഗരത്തെ സംബന്ധിച്ച്‌ പറയപ്പെടുന്നുണ്ട്‌.

നഗരത്തിലെ വിവിധ അമ്പലങ്ങളുമായി ബന്ധപ്പെട്ടാണ്‌ അവയിലേറെയും. അവിനാഷിയിലെ അരുള്‍മിഗു അവിനാഷി ലിംഗേശ്വര്‍ തിരുകോവില്‍, തിരുപ്പൂര്‍ തിരുപ്പതി ക്ഷേത്രം, സുക്രീശ്വരര്‍ ക്ഷേത്രം എന്നിവയാണ്‌. തിരുപ്പൂരിന്‌ സമീപമുള്ള പ്രധാന ക്ഷേത്രങ്ങള്‍.

നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന വിശ്വേശ്വര സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടും നിരവധി കഥകളുണ്ട്‌. നഗരത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണിത്‌. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ശിവലിംഗം പണ്ടെത്തെ ഏതോ രാജാവ്‌ കാശീ യാത്രയ്‌ക്ക്‌ ശേഷം തിരികെയെത്തിയപ്പോള്‍ കൊണ്ടു വന്നതാണന്നാണ്‌ ഐതീഹ്യം. വിപ്ലവങ്ങള്‍ ഏറെ കണ്ട നഗരം കൂടിയാണ്‌ തിരുപ്പൂര്‍. സ്വാതന്ത്ര്യ സമര കാലത്ത്‌ താമിഴ്‌നാട്ടിലെ ഏറ്റവും രാഷ്‌ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിരുന്നു തിരുപ്പൂര്‍. രാജ്യത്തെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും രാജ്യസ്‌നേഹിയുമായിരുന്ന തിരുപ്പൂര്‍ കുമാരന്റെ നാട്‌ കൂടിയാണ്‌ തിരുപ്പൂര്‍. നഗരമധ്യത്തില്‍ ഇദ്ദേഹത്തിന്റെ സ്‌മാരണയ്‌ക്കായി സ്ഥാപിച്ചിട്ടുള്ള പ്രതിമ കാണാന്‍ കഴിയും. പെരിയാര്‍ ഇ വി രാമസ്വാമി, സി എന്‍ അണ്ണ ദുരൈ തുടങ്ങിയ പല പ്രമുഖ ദീര്‍ഘ ദര്‍ശികളുടെയും നേതാക്കളുടെയും യോഗ വേദി കൂടിയായിരുന്നു ഒരു കാലത്ത്‌ തിരുപ്പൂര്‍.

ആണ്ടി പാളയം തടാകവും ശിവന്‍ മലൈയുമാണ്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഇവിടുത്തെ മറ്റ്‌ രണ്ട്‌ പ്രധാനസ്ഥലങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്നും 967 അടി ഉയരത്തിലാണ്‌ തിരുപ്പൂര്‍ സ്ഥിതി ചെയ്യുന്നത്‌. സേലം, ഈറോഡ്‌, കോയമ്പത്തൂര്‍ തൂടങ്ങി തമിഴ്‌നാട്ടിലെ വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ള വിവിധ നഗരങ്ങള്‍ക്കിടയിലുള്ള നഗരം കൂടിയാണിത്‌. അതുകൊണ്ട്‌ തന്നെ വസ്‌ത്ര നിര്‍മാണ ശാലകള്‍ക്കാവശ്യമുള്ള വസ്‌തുക്കള്‍ കൊണ്ടു വരുന്നതിനും ഫാക്‌ടറികളിലെ ഉത്‌പന്നങ്ങള്‍ കൊണ്ടു പോകുന്നതിനും വളരെ എളുപ്പമാണ്‌.

പ്രമുഖ വ്യവസായ കേന്ദ്രം എന്ന നിലയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവിടേയ്‌ക്ക്‌ കുടിയേറി പാര്‍ത്തിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ സമ്മിശ്ര ജനതയാണ്‌ ഇവിടെയുള്ളത്‌. തദ്ദേശ വാസികളില്‍ പ്രധാനമായും ഗൗഡ വിഭാഗത്തില്‍പെടുന്ന ഹിന്ദുക്കളാണെങ്കിലും മുസ്ലീം, ക്രിസ്‌ത്യന്‍ വിഭാഗത്തില്‍പെട്ടവരും ഇവിടെ നിരവധിയുണ്ട്‌.

ദ്രുതവേഗത്തിലുള്ള വ്യവസായവത്‌ക്കരണം എങ്ങനെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഗുണകരമാകും എന്നതിന്റെ ഉദാഹരണമാണ്‌ തിരുപ്പൂരിന്റെ വിജയ ഗാഥ. തമിഴ്‌നാടിന്റെ ഉള്‍പ്രദേശിങ്ങളില്‍ വിരളമായി മാത്രം കാണപ്പെടുന്ന സുന്ദരവും സ്ഥിരതയുമാര്‍ന്ന കാലാവസ്ഥയാണ്‌ തിരുപ്പൂരിലേത്‌. വര്‍ഷത്തിലേതു സമയത്തും സന്ദര്‍ശന യോഗ്യമാണീസ്ഥലം. റോഡ്‌, റെയില്‍, വിമാനമാര്‍ഗങ്ങളിലേതും തിരുപ്പൂരിലേയ്‌ക്കുള്ള യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാം. അമ്പത്‌ കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂരില്‍ അന്താരാഷ്‌ട്ര വിമാനത്താവളം ഉണ്ട്‌. വസ്‌ത്ര നിര്‍മാണത്തിന്റെ കേന്ദ്രമായതു കൊണ്ട്‌ റോഡ്‌ മാര്‍ഗം രാജ്യത്തിന്റെ എല്ലാ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന നഗരമാണിത്‌. പ്രധാന നഗരങ്ങളിലേയ്‌ക്കെല്ലാം ട്രയിന്‍ ലഭ്യമാകുന്ന റെയില്‍വെ സ്റ്റേഷനും തിരുപ്പൂരില്‍ ഉണ്ട്‌.

തിരുപ്പൂര്‍ പ്രശസ്തമാക്കുന്നത്

തിരുപ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുപ്പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം തിരുപ്പൂര്‍

 • റോഡ് മാര്‍ഗം
  സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേയ്‌ക്കും രാജ്യത്തിലെ മറ്റ്‌ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ തിരുപ്പൂരില്‍ നിന്നും റോഡ്‌ മാര്‍ഗം സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്‌. സമീപ നഗരങ്ങളായ ഈറോഡിലേയ്‌ക്കും കോയമ്പത്തൂരിലേയ്‌ക്കും വളരെ പെട്ടന്ന്‌ റോഡ്‌ മാര്‌ഡഗം എത്തിച്ചേരാം. ദൂരത്തിന്‌ അനുസരിച്ച്‌ ചാര്‍ജ്ജ്‌ വ്യത്യാസപ്പെട്ടിരിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ളതു കൊണ്ട്‌ തിരുപ്പൂരിന്‌ സ്വന്തമായി റെയില്‍വെസ്റ്റേഷനുണ്ട്‌. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേയ്‌ക്കും ഇവിടെ നിന്നും ട്രയിന്‍ ലഭ്യമാകും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കോയമ്പത്തൂര്‍ വിമാനത്താവളമാണ്‌ തിരപ്പൂരിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. 42 കിലോമീറ്റര്‍ അകലെയായാണിത്‌. വിമാനമാര്‍ഗം കോയമ്പത്തീരിലെത്തുന്നവര്‍ക്ക്‌ തിരുപ്പൂരിലേയ്‌ക്ക്‌ റോഡ്‌ മാര്‍ഗം എത്തുന്നതിന്‌ ബസ്‌ സൗകര്യം ലഭ്യമാകും
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 May,Sun
Return On
30 May,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
29 May,Sun
Check Out
30 May,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
29 May,Sun
Return On
30 May,Mon