പശ്ചിമഘട്ടമലനിരകളിലെ കാര്‍ഷികമേഖലയാണ് പൊള്ളിബേട്ട. കാപ്പിയാണ് ഇവിടുത്തെ പ്രധാനകൃഷി. പൊള്ളിബെട്ടയിലും അമ്മത്തി റോഡിലുമാണ് പ്രധാനമായ കാപ്പി എസ്‌റ്റേറ്റുകളെല്ലാമുള്ളത്. ടാറ്റ കോഫീ എസ്‌റ്റേറ്റുകളുടെ കേന്ദ്രം ഇവിടെയാണ്. ടാറ്റയ്ക്ക് ഇവിടെ പതിനായം ഏക്കറോളം വരുന്ന എസ്‌റ്റേറ്റുണ്ട്. കാപ്പിയ്‌ക്കൊപ്പം ഏലം, കുരുമുളക്, വനില തുടങ്ങിയ വിളകളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. കൂര്‍ഗിലെ ഏറ്റവും മികച്ച കാപ്പിത്തോട്ടങ്ങളാണ്രേത ഇവിടെയുള്ളത്. ഏറ്റവും മികച്ച കാപ്പിക്കുരുവും ഇവിടുത്തേതാണെന്നാണ് പറയുന്നത്. ഓറഞ്ചും ഇവിടെ വളരുന്നുണ്ട്.
നെല്‍കൃഷിയും നടത്തുന്നുണ്ട് ഇവിടെ. ടാറ്റ എസ്‌റ്റേറ്റിന്റെ വകയായി ഇവിടെ സഞ്ചാരികള്‍ക്കായി ഹെറിറ്റേജ് ബംഗ്ലാവുണ്ട്, ഫാം ടൂറിസം മോഡലിലുള്ള ഇവിടുത്തെ താമസത്തിന് പ്ലാന്റേഷന്‍ ട്രെയില്‍സ് എന്നാണ് പേര്. ഇവിടെ താമസിച്ചാല്‍ കാപ്പിത്തോട്ടങ്ങളെല്ലാം ചുറ്റിയടിച്ച് കാണാം. ഒരു പഴയ കോട്ടയും ബുദ്ധ ക്ഷേത്രവും പൊള്ളിബേട്ടക്കടുത്തായിട്ടുണ്ട്.



Click it and Unblock the Notifications