കൂര്‍ഗിലെ ഒരു പഞ്ചായത്ത് ടൗണാണ് സോംവാര്‍പേട്ട്. സോംവാര്‍പേട്ട് താലൂക്കിലാണ് ഈ ടൗണ്‍. സോംവാര്‍പേട്ടില്‍ കാണാനുള്ളത് പുഷ്പഗിരി ഹില്‍സ്, കോടെബെട്ട, മക്കള്ഗുഡി ബേട്ട എന്നിവയാണ്. കൂര്‍ഗ് ഭാഗത്തെ ഏറ്റവും ഉയരംകൂടിയ മലനിരയില്‍ രണ്ടാമത്തേതാണ് പുഷ്പഗിരി മല. സോംവാര്‍പേട്ടില്‍ നിന്നും 6 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. ട്രക്കിങ് ഭ്രമക്കാരുടെ പ്രിയസ്ഥലമാണിത്. മലയുടെ മുകള്‍ഭാഗംവരെ കയറിപ്പോകാം. താഴെ ഭാബട്ടിയില് നിന്നാണ് ട്രക്കിങ് ട്രെയില്‍ തുടങ്ങുന്നത്. പത്ത് കിലോമീറ്ററോളം കയറിയാല്‍ മുകളിലെത്താം. കൊട്ടെബേട്ട ഉയരത്തില്‍ മൂന്നാം സ്ഥാനത്താണ്.
മടിക്കേരിക്കും സോംവാര്പേട്ടിനും ഇടയിലാണ് ഇത്. ഇവിടെയും ട്രിക്കിങ്ങിന് നല്ല സ്ഥലമാണ്. ഇതും പത്തുകിലോമീറ്റര്‍ നീളുന്ന മലകയറ്റമാണ്. ഈ മലയുടെ മുകളില്‍ ഒരു ശിവക്ഷേത്രമുണ്ട്. ഇവിടേയ്ക്ക് ട്രക്കിങ് നടത്താന്‍ അധികൃതരുടെ അനുവാദം വാങ്ങലിന്റെയൊന്നും ആവശ്യമില്ല, എന്നാല്‍ സ്ഥലത്തെക്കുറിച്ചറിയാവുന്ന വല്ലവരും കൂടെയുണ്ടെങ്കില്‍ അല്ലെങ്കില്‍ വല്ല നാട്ടുകാരെയും സംഘടിപ്പിക്കാന്‍ പറ്റുകയാണെങ്കില്‍ നല്ലതാണ്. ഇത്തരത്തിലുള്ളയാളുകളെ കിട്ടാനും ഇവിടെ പ്രയാസമില്ല. ഹാരംഗി റിസര്‍വ്വോയറിന്റെ ഭാഗമായുള്ള നീര്‍ത്തടങ്ങളാണ് മക്കള്ഗുഡി ബെട്ടയിലുള്ളത്.
നെല്‍പ്പാടങ്ങളും, കാടും എല്ലാചേര്‍ന്ന് പ്രകൃതി അതിസുന്ദരിയായി നില്‍ക്കുകയാണിവിടെ. സോംവാര്‍പേട്ടിലെ മറ്റൊരു കാഴ്ച മലേമല്ലേശ്വര ബെട്ടയാണ്. ടൗണില്‍ നിന്നും 13 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. ഇവിടത്തെ ചെറുനഗരത്തിലെ മഹാശിവരാത്രി ഉത്സവം വളരെ പ്രശസ്തമാണ്, ഇക്കാലത്ത് ഇവിടെ ഒട്ടേറെയാളുകള്‍ വന്നുചേരാറുണ്ട്.