Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » ആകര്‍ഷണങ്ങള് » ഇരുപ്പു വെള്ളച്ചാട്ടം

ഇരുപ്പു വെള്ളച്ചാട്ടം, കൂര്‍ഗ്

86

ദക്ഷിണ കൂര്‍ഗില്‍ ബ്രഹ്മഗിരി മലനിരകളിലാണ് ഇരുപ്പു വെള്ളച്ചാട്ടം. വെള്ളച്ചാട്ടം കാണണമെങ്കില്‍ ബ്രഹ്മഹിരി വന്യജീവി സങ്കേതത്തിനുള്ളിലേയ്ക്ക് പോകണം. ലക്ഷ്മണ തീര്‍ത്ഥ വെള്ളച്ചാട്ടമെന്നും ലക്ഷ്മണ തീര്‍ത്ഥ നദിയെന്നും ഇതറിയപ്പെടുന്നുണ്ട്. പ്രശസ്തമായ രാമേശ്വരക്ഷേത്രം ഈ വെള്ളച്ചാട്ടത്തിന് അടുത്താണ്. രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെയും അന്വേഷിച്ച് ശ്രീരാമനും ലക്ഷ്മണനും ഇവിടെയെത്തി. നടന്നുതളര്‍ന്ന രാമന്‍ ലക്ഷ്മണനോട് അല്‍പം ദാഹജലമെത്തിക്കാന്‍ ആവശ്യപ്പെട്ടു.

ജ്യേഷ്ഠന്റെ ദാഹം തീര്‍ക്കാനായി ലക്ഷ്മണന്‍ ബ്രഹ്മഹിരി മലനിരകളിലേയ്ക്ക് അമ്പുതൊടുക്കുകയും അമ്പുചെന്ന് തറച്ചിടത്തുനിന്നും ഒരു അരുവി രൂപപ്പെടുകയും ചെയ്തുവെന്നാണ് ഈ വെള്ളച്ചാട്ടത്തിന് പിന്നിലുള്ള ഐതീഹ്യം. അതുകൊണ്ടാണ് ഇതിനെ ലക്ഷ്മണതീര്‍ത്ഥം എന്ന് വിളിക്കുന്നത്. ഇതില്‍ നിന്നാണ് കാവേരി നദി ഉത്ഭവിയ്ക്കുന്നത്. വീരാജ്‌പേട്ടില്‍ നിന്നും 48 കിലോമീറ്ററും, മടിക്കേരിയില്‍ നിന്നും നാഗര്‍ഹോളെ ഹൈവേയില്‍ 80 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇരുപ്പു ഫാള്‍സില്‍ എത്താം.

കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും വളരെ അടുത്താണിത്.മഹാശിവരാത്രി സമയത്ത് ഇവിടെ മുങ്ങിക്കുളിച്ചാല്‍ സര്‍വ്വപാപങ്ങളും അകലുമെന്നാണ് വിശ്വാസം. മഴക്കാലത്ത് പശ്ചിമഘട്ടത്തില്‍ കനത്ത മഴയുണ്ടാകുന്നതിനാല്‍ത്തന്നെ വെള്ളച്ചാട്ടത്തിനും ആ സമയത്ത് ശക്തികൂടും. വെള്ളച്ചാട്ടത്തിനടുത്തായി ഒരു പാലവും മുകളിലേക്ക് കയറാന്‍ പടികളുമുണ്ട്. ഇത് കയറിയെത്തിയാല്‍ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം അടുത്തുനിന്ന് ആസ്വദിക്കാം. ഇതിന് താഴെനിന്ന് ഒരു കുളിയുമാകാം, മണ്‍സൂണ്‍കാലത്താണെങ്കില്‍ കളിയ്ക്കായി കുളിച്ചാലും ഇത് ചിലപ്പോള്‍ ബുദ്ധുമുട്ടുള്ള കാര്യമായി മാറും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue