ഡല്‍ഹൌസിയിലെ സെന്‍ട്രല്‍ പാര്‍ക്കിനു സമീപം സ്ഥിതി ചെയ്യുന്ന വിഷു ക്ഷേത്രമാണ് ഹരി രായ ക്ഷേത്രം. ശിഖര ശൈലിയിലുള്ള വസ്തു വിദ്യാ മാതൃകയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്. ചതുര്‍ മൂര്‍ത്തിയുടെ ഒരു ചെമ്പ് വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എട്ട് വ്യത്യസ്ത വസ്തുക്കളാല്‍ നിര്‍മ്മിതമായ മൂന്നു മുഖങ്ങളുള്ള ഈ വിഗ്രഹം പുരാതന കാലഘട്ടത്തിലെ കലാ വിരുത് വിളിച്ചോതുന്നതാണ്. മോതിരങ്ങള്‍,വളകള്‍,കിരീടങ്ങള്‍,ഹാരങ്ങള്‍,കുണ്ഡലങ്ങള്‍ തുടങ്ങിയവ കൊണ്ട് വിഗ്രഹം അലങ്കരിച്ചിരിക്കുന്നു.
പതിനൊന്നാം നുറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട കുങ്കുമ വര്‍ണത്തിലുള്ള ഈ അമ്പലത്തിലായി തന്നെ ഹിന്ദു ദേവന്‍മാരായ ശിവന്‍,സുര്യന്‍,അരുണന്‍ കൂടാതെ ആറ് കുതിരകള്‍ വലിക്കുന്ന കുതിര വണ്ടിയിലുള്ള വിഷ്ണുവിന്റെ വിഗ്രഹം എന്നിവ കാണാം.



Click it and Unblock the Notifications