പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച പഴക്കം ചെന്ന പള്ളിയായ ഇത് മോത്തി ദാമന്‍ കോട്ടക്ക് പുറത്ത് ഫുട്ബാള്‍ മൈതാനത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 1510ല്‍ ബീജാപൂര്‍ സുല്‍ത്താനെ തോല്‍പ്പിച്ച പോര്‍ട്ടുഗീസ് കമാന്‍ഡര്‍ അല്‍ഫോണ്‍സോ ഡി ആല്‍ബുക്കര്‍ക്കിന്‍െറ കാലത്തേക്കാണ് ഈ പള്ളിയുടെ ചരിത്രം നീളുന്നത്. 17ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ഗവര്‍ണറാണ് ഇതിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒന്നാം ലോക മഹായുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടേതടക്കം ശവകല്ലറകള്‍ ഇവിടെയുണ്ട്. പള്ളിയുടെ ഭിത്തികളില്‍ പുണ്യ സന്യാസിമാരുടെ ജീവിത കഥ വിളിച്ചുപറയുന്ന നിരവധി പെയിന്‍റിംഗുകള്‍ ഉണ്ട്.
സ്വര്‍ണം പൂശിയ അള്‍ത്താരയും മനോഹരമായ ഫിനിഷിംഗോടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. സ്വര്‍ണംപൂശിയ മരപ്പണികളും യേശുവിന്‍െറയും ശിഷ്യരുടെയും പെയിന്‍റിംഗുകള്‍ എല്ലാം പോര്‍ട്ടുഗീസുകാരുടെ കലാ മനസിന് ഉദാഹരണങ്ങളാണ്.



Click it and Unblock the Notifications