ദാമന്‍ ഏറ്റവും പഴക്കം ചെന്ന ആരാധനാലയമായ ഇത് 17ാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്. ദീര്‍ഘചതുരാകൃതിയില്‍ ഗോതിക്ക് ശൈലിയില്‍ നിര്‍മിച്ച ഈ ദേവാലയത്തിന്‍െറ മതില്‍ക്കെട്ടിന് അകത്ത് പോര്‍ച്ചുഗീസ് കുടിയേറ്റക്കാരുടെ ശവകല്ലറകളും ഉണ്ട്. ചാപ്പലിന്‍െറ പുറം ഭാഗം സാധാരണപോലെയാണെങ്കിലും മരം കൊണ്ട് തീര്‍ത്ത ഉള്‍ഭാഗങ്ങളില്‍ പോര്‍ച്ചുഗീസ് ശില്‍പ്പികളുടെ കൈപ്രയോഗം കൊത്തുപണികളുടെയും ശില്‍പ്പവേലകളുടെയും രൂപത്തില്‍ തെളിഞ്ഞുകാണാം.
സ്വര്‍ണനിറത്തിലുള്ള ദൈവദൂതന്‍ അനുഗ്രഹിക്കുന്ന രൂപത്തിനൊപ്പം യേശുവിനെയും 12 ശിഷ്യന്‍മാരെയും സൂചിപ്പിക്കുന്ന മരത്തിന്‍െറ പാനലുകളും ചാപ്പലിന്‍െറ ഭിത്തികള്‍ക്ക് ഭംഗി വര്‍ധിപ്പിക്കുന്നു. സ്വര്‍ണ ദളങ്ങളാല്‍ തീര്‍ത്ത മേല്‍ക്കൂരയാണ് ചാപ്പലിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം. ശിവജിയുടെ നേതൃത്വത്തിലുള്ള മറാത്താ പട്ടാളത്തിന്‍െറ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍െറ നന്ദിസൂചകമായാണ് ചാപ്പലിന്‍െറ അള്‍ത്താരയില്‍ മേരി ഓഫ് റോസറിയുടെ വിഗ്രഹം സ്ഥാപിച്ചതെന്നാണ് വിശ്വാസം.



Click it and Unblock the Notifications