1559ല്‍ പോര്‍ട്ടുഗീസുകാര്‍ മുഗള്‍ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനാണ് ഈ കോട്ട നിര്‍മിച്ചത്. 30000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കോട്ടയുടെ തന്ത്രപ്രധാന ഭാഗങ്ങളിലെല്ലാം പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. ബോം ജീസസ് ദേവാലയം, ഒൗവര്‍ ലേഡി ഓഫ് റൊസാരി ചാപ്പല്‍, ഒൗവര്‍ ലേഡി ഓഫ് റെമഡീസ് ചാപ്പല്‍ എന്നിവ കോട്ടക്ക് അകത്താണ്. ഒൗവര്‍ ലേഡി ഓഫ് അഗസ്തിയസ് ചാപ്പല്‍ ആകട്ടെ കോട്ടക്ക് പുറത്തുമാണ്. കോട്ടയുടെ കടല്‍ഭാഗത്തെ കവാടത്തിനോട് ചേര്‍ന്നാണ് പോര്‍ട്ടുഗീസ് കവിയായ ബൊക്കാഗേയുടെ വീട്. കവിയുടെ ഓര്‍മക്കായി ഈ ചെറിയ വീടിന് മുകളില്‍ മാര്‍ബിള്‍ കൊണ്ടുള്ള ഒരു ഫലകവും ഉണ്ട്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് ഈ വീടിനുള്ളിലേക്ക് പ്രവേശനം ലഭിക്കാറില്ല.



Click it and Unblock the Notifications