Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാണ്‌ഡേലി » ആകര്‍ഷണങ്ങള് » ദാണ്‌ഡേലി വന്യജീവിസങ്കേതം

ദാണ്‌ഡേലി വന്യജീവിസങ്കേതം, ദാണ്‌ഡേലി

15

ദാണ്ഡേലിയിലെ ഒരു പ്രധാന ആകര്‍ഷണമാണ് ദാണ്‌ഡേലി വന്യജീവിസങ്കേതം. 1956 മെയ് പത്തിനാണ് തെരഞ്ഞെടുക്കപ്പെട്ട കുറെഭാഗം ഫോറസ്റ്റ് വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചത്. ഇത് പിന്നീട് 2006ല്‍ ദാണ്‌ഡേലി ടൈഗര്‍ റിസ്സര്‍വ്വ് മാറുകയായിരുന്നു. ചെങ്കുത്തായ താഴ്വരകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടെ. 100 മുതല്‍ 970 മീറ്റര്‍ വരെ ഉയരത്തിലായി 834.16 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന വന്യജീവിസങ്കേതം ദാണ്‌ഡേലിയിലെത്തുന്ന സഞ്ചാരികള്‍ കാണാതെ പോകാറില്ല.

പുളളിപ്പുലിയുടെ ഇഷ്ടവാസസ്ഥലമാണ് ഇവിടം. കടുവകള്‍, ചീറ്റപ്പുലി, ആനകള്‍, കാട്ടുപോത്ത്, വിവിധതരം മാനുകള്‍, വെരുക്, കരടി, കുറുനരി, വിവിധതരം കുരങ്ങുകള്‍ മുതലായവയുടെയും ആവാസസ്ഥാനമാണ് ദാണ്‌ഡേലി വന്യജീവിസങ്കേതം. പ്രാവ്, വേഴാമ്പല്‍, മയില്‍, കഴുകന്‍ തുടങ്ങിയവ പക്ഷികളുടെ വളരെ അപൂര്‍വ്വമായ വെറൈറ്റികളും ഇവിടെയുണ്ട്. 200 ലധികം പക്ഷിവര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. ട്രക്കിംഗും കാളി നദിയിലൂടെ വട്ടത്തിലുള്ള വള്ളങ്ങളില്‍ ഒരു തുഴച്ചിലുമാണ് ഇവിടെയെത്തുന്ന യാത്രികരുടെ പ്രധാന വിനോദോപാധികള്‍.

പരിചയസമ്പന്നരായ ഗൈഡുകളോടൊപ്പം തുറന്ന ജീപ്പില്‍ ഇവിടെ ചുറ്റിക്കറങ്ങി കാണുക എന്നത് മനോഹരമായ ഒരു അനുഭവമായിരിക്കും. ഒക്‌ടോബറിനും ജൂണിവനുമിടയിലുള്ള മാസങ്ങളാണ് ദാണ്‌ഡേലി വന്യജീവിസങ്കേതം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. സമീപത്ത് തന്നെയുള്ള ആന്‍ഷി നാഷണല്‍ പാര്‍ക്കാണ് ഇവിടെ നിന്നും പോകാവുന്ന മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed