ദാണ്ഡേലിയിലെത്തുന്ന സഞ്ചാരികള്‍ ഒരു കാരണവശാലും കാണാതെപോകരുതാത്ത ഒരു സ്ഥലമാണ് കാളി നദി. ദിഗ്ഗിയെന്ന ഗ്രാമത്തില്‍നിന്നാണ് കാളീനദി ഉത്ഭവിക്കുന്നത്. നാലുലക്ഷത്തോളമാളുകള് കാളിനദിയെ ഉജീവിച്ചുകഴിയുന്നുവെന്നാണ് കണക്ക്. ഒരുപാട് അണക്കെട്ടുകളും ജലവൈദ്യുത പദ്ധതികളും കാളിനദിയെ അധികരിച്ചുണ്ട്.
ഗണേശ്ഗുഡിയിലെ സുപ ഡാമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുളകൊണ്ടുണ്ടാക്കിയ വട്ടച്ചങ്ങാടത്തിലെ യാത്രയാണ് കാളിനദിയില്‍ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. തുന്നാരന്‍ പക്ഷി, വെള്ളക്കൊക്ക്, പൊന്മാന് എന്നിവയെയും കാണാം ബോട്ട് സവാരിക്കിടയില്‍. 184 കീലോമീറ്റര്‍ നീളമുള്ള കാളിനദിയിലെ യാത്രയ്ക്കിടെ പാലത്തിന് സമീപത്തായി സദാശിവ്ഗഡ് കോട്ട കാണാം.
കാളിനദി അറബിക്കടലുമായി ചേരുന്ന സംഗമസ്ഥാനത്തിനടുത്താണ് ഈ കോട്ട. ഗോവ - കര്‍ണാടക നാഷണല്‍ ഹൈവേ 17ല്‍നിന്നും ഈ കോട്ട കാണാന്‍ സാധിക്കും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് കാളിനദിയിലെ ഉല്ലാസയാത്രയ്ക്ക് പറ്റിയ സമയം.