പ്രമുഖമായ വ്യവസായ നഗരമാണ് മെഹ്സാന. പാല്‍ ഉല്‍പ്പന്നങ്ങള്‍,നാച്വറല്‍ ഗാസ,എണ്ണ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന നിരവധി ഫാക്ടറികളുള്ള മെഹ്സാന ഗുജറാത്തിലെ താരതമ്യേന വലിയ നഗരങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അലൂമിനിയം ഇരുമ്പ് വ്യാപാര കേന്ദ്രമായ മെഹ്സാനയിലാണ് യുറേഷ്യയിലെ ആദ്യ വാട്ടര്‍ പാര്‍ക്കും സ്ഥിതി ചെയ്യുന്നത്. തോല്‍ വന്യ മൃഗ സങ്കേതവും ഇവിടെയുണ്ട്.
അരയന്നങ്ങള്‍, ഗ്രേ പെലിക്കണുകള്‍ തുടങ്ങി വിവിധയിനം പക്ഷികളെ ഇവിടെ കാണാം. 161 അടി ഉയരമുള്ള മുല്‍നായക് ക്ഷേത്രം, മൊധേര സൂര്യക്ഷേത്രം, ഹിംഗ്ലാജ് മാതാ ക്ഷേത്രം, സ്വാമിനാരായണ്‍ ക്ഷേത്രം എന്നിവക്കൊപ്പം മെഹ്സാനയിലെ ആദ്യ മള്‍ട്ടിപ്ലക്സ് തിയേറ്ററായ വൈഡ് ആംഗിളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്.



Click it and Unblock the Notifications