ഗുജറാത്തിലെ ഗോത്രസംസ്കൃതിയുടെ പെരുമ തൊിയണമെങ്കില്‍ സബര്‍കന്ത ജില്ലയിലെ അംബാജിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയുള്ള പോഷിന ഗ്രാമം. മുമ്പ് കൊട്ടാരമായിരുന്ന ദര്‍ബാര്‍ഗര്‍ പോഷിനയിലാണ് സഞ്ചാരികള്‍ക്ക് താമസൗകര്യം ലഭ്യമാകുക. കെട്ടിടത്തിന്‍െറ പഴമക്കൊപ്പം ആധുനികമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള കൊട്ടാരത്തില്‍ സഞ്ചാരികള്‍ക്ക് പരമ്പരാഗത രുചികള്‍ ആസ്വദിക്കാനും അവസരമുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് അടുക്കളയില്‍ ചെന്ന് പാചകത്തില്‍ ഒരു കൈ പരീക്ഷിക്കുകയും ചെയ്യാം. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ചിത്ര വിചിത്ര മേള ദേശത്തിന്‍െറ ഉല്‍സവമായി കൊണ്ടാടുന്നതാണ്. ഹോളിക്ക് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ചിത്ര വിചിത്ര മേള കൊണ്ടാടുന്നത്.



Click it and Unblock the Notifications