പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചാലൂക്യരാജാവ് ഭീംദേവിന്‍െറ മന്ത്രിയായിരുന്ന വിമല്‍ഷായാണ് അഞ്ച് ക്ഷേത്രങ്ങള്‍ അടങ്ങുന്ന സമുച്ചയം നിര്‍മിച്ചത്. മഹാവീരന്‍, നെമിനാഥ്, സംഭവ്നാഥ്,ശാന്തിനാഥ്, പാര്‍ശ്വനാഥ്് എന്നീ അഞ്ച് തീര്‍ഥങ്കരന്‍മാരാണ് ഓരോ ക്ഷേത്രത്തിലെയും പ്രതിഷ്ഠകള്‍.
വിമല്‍ഷാ വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ച 360 ജൈനക്ഷേത്രങ്ങളില്‍ ബാക്കിയുള്ളത് ഇതുമാത്രമാണ്. പുരാതന കാലത്തെ ശില്‍പ്പകലയുടെ നേര്‍കാഴ്ചയെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ക്ഷേത്രത്തില്‍ ദേവി,ദേവന്‍മാരുടെ വിഗ്രഹങ്ങളടക്കം വെള്ള മാര്‍ബിളില്‍ മനോഹരമായാണ് കൊത്തിയുണ്ടാക്കിയിരിക്കുന്നത്.
തരംഗ ഹില്‍സില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ രാവിലെ 6.30 മുതല്‍ വൈകുന്നേരം 7.30 വരെയാണ് ദര്‍ശനത്തിന്‍െറ സമയം.



Click it and Unblock the Notifications