ഛത്തീസ്‌ഗഡിലെ ദക്ഷിണ ബസ്റ്റാര്‍ മേഖലയിലെ ദന്തേവാഡ ജില്ലയിലെ ഒരു ചെറു ഗ്രാമമാണ് ദന്തേവാഡ. പണ്ട് കാലത്തെ ഒരു രാംജവംശത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ഇവിടം. ദന്തേവാഡയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
മലനിരകളും മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമുള്ള ഭംഗിയുള്ള നഗരമാണ് ദന്തേവാഡ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഭൂതകാലത്തെ കുറിച്ച് പറയുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവിടുത്തെ പ്രമുഖ ക്ഷേത്രമായ ദന്തേശ്വരി ക്ഷേത്രത്തിലെ പ്രധാന ആരാധനമൂര്‍ത്തിയായ ദന്തേശ്വരിയില്‍ നിന്നാണ് പട്ടണത്തിന് ഈ പേര് ലഭിക്കുന്നത്.
ബെയ്‌ലാദില, ബര്‍സൂര്‍, ബിജാപൂര്‍, ഗാമവാദിലെ സ്‌മാരക സ്‌തൂപങ്ങള്‍, ബോധഘട്ട് സാത് ധര്‍ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.
സംസ്‌കാരം
മുരിയാസ്, ദന്താമി മരിയാസ് ഗോത്രങ്ങളിലുള്ളവരാണ് പ്രാദേശ വാസികളിലേറെയും. ആന്ധപ്രദേശിനാലും ഒറീസ്സയാലും ചുറ്റപെട്ടിട്ടുള്ള ജില്ലയിലെ ഈ പട്ടണത്തിലുള്ളവര്‍ അവരുടെ സംസ്‌കാരവും പൈതൃകവും കാത്തു സൂക്ഷിക്കുന്നവരാണ്.
മാംസാഹാരം കഴിക്കുന്നവരും അല്‍പ വസ്‌ത്രധാരികളുമാണ് ഇവിടുത്തുകാര്‍. കല്ലുകൊണ്ടും മറ്റ് പ്രകൃതി ദത്ത വസ്‌തുക്കള്‍ കൊണ്ടും നിര്‍മ്മിക്കുന്ന ആഭരണങ്ങളാണ് ഇവിടുത്തെ സ്‌ത്രീകള്‍ ധരിക്കുന്നത്.
ഹോളി, ദസറ പോലെ ഹൈന്ദവരുടെ എല്ലാ പ്രധാന ഉത്സവങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്. എങ്ങനെ എത്തിച്ചേരാം.



Click it and Unblock the Notifications