Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ബഹായ് ഹൗസ് ഓഫ് വര്‍ഷിപ്പ്

ബഹായ് ഹൗസ് ഓഫ് വര്‍ഷിപ്പ്, ദില്ലി

341

1986ല്‍ തുടങ്ങിയ ഈ കേന്ദ്രം ഇപ്പോള്‍ ദില്ലിയിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ലോട്ടസ് ടെംപിളെന്ന് അറിയപ്പെടുന്ന ഇവിടെ എല്ലാവര്‍ഷവും നാല് മില്യണ്‍ ജനങ്ങള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ബഹാപൂര്‍ എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്ുയന്നത്. മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ആരാധനാലം ഏതൊരു ബഹായ് ആരാധനാലയവും പോലെ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നതാണ്. തങ്ങളുടേതായ പ്രാര്‍ത്ഥാനാ രീതിയില്‍ ഇവിടെ ആര്‍ക്കും പ്രാര്‍ത്ഥന നടത്തുകയും ചെയ്യാം.

ഒന്‍പത് കവാടങ്ങളിലൂടെയും ഈ ക്ഷേത്രത്തിനകത്തേയ്ക്ക് ചെന്നെത്തുന്നത് ഒരു ഹാളിലേയ്ക്കാണ്. എല്ലാമതങ്ങളും ചെന്നെത്തുന്നത് ഒരേ ദൈവത്തിലേയ്ക്കാണ് എന്ന തത്വത്തിലധിഷ്ഠിതമാണ് ഇത്. ബഹായ് വിശ്വാസപ്രകാരം ഒന്‍പത് എന്ന സംഖ്യ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്.

താമരപ്പൂവിന്റെ ആകൃതിയിലുള്ള ക്ഷേത്രത്ിതന്റെ ഒന്‍പതുഭാഗങ്ങള്‍ മാര്‍ബിളില്‍ തയ്യാറാക്കിയതാണ്. 27 ദലങ്ങളുണ്ടിതിന്. ഫരിബോസ് സഹ്ബയെന്ന ഇറാന്‍കാരനാണ് ഇതിന്റെ ശില്‍പി. ക്ഷേത്രത്തിന്റെ നടുത്തളത്തില്‍ ഏതാണ്ട് 2500 ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 26 ഏക്കര്‍ സ്ഥലത്താണ് ഈ ആരാധനാലയം പണിതിരിക്കുന്നത്, ചുറ്റുപാടുമായി ഒന്‍പത് കുളങ്ങളുമുണ്ട്. നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കാരണം ക്ഷേത്രത്തിന് ഒട്ടേരെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Aug,Fri
Return On
29 Aug,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Aug,Fri
Check Out
29 Aug,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Aug,Fri
Return On
29 Aug,Sat