ടോയ്ലറ്റ് മ്യൂസിയം എന്നത് പലര്‍ക്കും ഒരു അതിശയം തന്നെയായിരിക്കും, കേട്ടതിശയിക്കുക മാത്രമല്ല ദില്ലിയിലെത്തിയാല്‍ ഇത് കണ്ട് അതിശയിക്കുകകൂടിയാകാം. ടോയ്ലറ്റുകളുടെ പരിണാമമാണ് ഇവിടുത്തെ വിഷയം. പലകാലങ്ങളിലായി ഉപയോഗിച്ചുരുന്ന പലതരത്തിലുള്ള ടോയ്ലറ്റ് രൂപങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ജനങ്ങളില്‍ക്കിടയില്‍ ടോയ്ലറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം സൃഷ്ടിച്ച് ശുചിത്വമുള്ള മെച്ചപ്പെട്ട ജീവിതച്ചുറ്റുപാടുകള്‍ ഒരുക്കുന്നതിന് വേണ്ടി പ്രവര്‍ക്കുന്ന സ്ഥാപനമാണ് സുലഭ് ഇന്റര്‍നാഷണല്‍
ഡോക്ടര്‍ ബിന്ദേശ്വര്‍ പഥക് ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്. ഈ മ്യൂസിയത്തിലെയും പ്രദര്‍ശനസമയം കാലത്ത് 10.30 മുതല്‍ വൈകീട്ട് 5.30 വെരയാണ്. ഇവിടെ പ്രവേശന ഫീസ് നല്‍കേണ്ടതില്ല.