1992ല്‍ ആരംഭിച്ച നാഷണല്‍ സയന്‍സ് സെന്റര്‍ ഒരു സയന്‍സ് മ്യൂസിയമാണ് ഭൈറോണ്‍ റോഡില്‍ പ്രഗതിമൈദാനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് അടുത്തായിട്ടാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തിന്റെ ഒരു ഭാഗമാണ് ഈ മ്യൂസിയം.
എട്ട് നിലകളിലായിട്ടാണ് ഇവിടുത്തെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. സയന്‍സ്, വാസ്തുവിദ്യ, ചരിത്രം എന്നിങ്ങനെയാണ് ദൃശ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. ശാസ്ത്രകാര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് സന്ദര്‍ശനത്തിന് പറ്റിയ സ്ഥലമാണിത്. പലതരം ഗാലറികള്‍, വിഭാഗങ്ങള്‍ എന്നിങ്ങനെ കാണാനേറെയുണ്ടിവിടെ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ശാത്രഗവേഷകര്‍ക്കും മറ്റും അറിയാനും മനസ്സിലാക്കാനും ഏറെകാര്യങ്ങളുണ്ടിവിടെ.
ഹ്യൂമന്‍ ബയോളജി, ഹെറിറ്റേജ്, ദിനോസര്‍ ഗാലറി, ഫണ്‍ സയന്‍സ് ഗാലറി, ഏന്‍ഷ്യന്റ് ഇന്ത്യന്‍ സയന്‍സ്, ടെക്‌നോളജി സെക്ഷന്‍ എന്നിവയാണ് ഇവിടുത്തെ വിവിധ വിഭാഗങ്ങള്‍. ഇവകൂടാതെ വേദിക് മാത്തമാറ്റിക്‌സ്, ആയുര്‍വേദം, ഡിഎന്‍എ സയന്‍സ് എന്നീ വിഭാഗങ്ങളുമുണ്ട്. മ്യൂസിയത്തിന്റെ പ്രവേശനകവാടത്തില്‍ ഒരു എനര്‍ജി ബോള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം വ്യത്യസ്തമായ ഒരു മള്‍ട്ടി മീഡിയ ഗാലറിയുമുണ്ടിവിടെ. എല്ലാദവിസവും കാലത്ത് പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനസമയം. ഹോളി, ദീപാവലി ഉത്സവസമയത്ത് മാത്രമേ മ്യൂസിയത്തിന് അവധിയുണ്ടാകാറുള്ളു.



Click it and Unblock the Notifications