ചാന്ദ്നി ചൗക്കിലെ ഗുരുദ്വാര ശീഷ് ഗഞ്ജ് സാഹബിനടുത്തായിട്ടാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. റോഷന് ഉദ് ദൗല സഫര്‍ ഖാന് 1721ല്‍ മുഹമ്മദ് ഷായുടെ കാലത്താണ് ഇത് നിര്‍മ്മിച്ചത്. ഗോള്‍ഡന്‍ മോസ്ക് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. മൂന്ന് സവോളകള് ചേര്‍ത്തുവച്ചതുപോലുള്ള രൂപത്തില്‍ ചെമ്പിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ സുനേരി മസ്ജിദ് എന്ന് വിളിക്കുന്നത്. ഇതേ പേരില്‍ ചെങ്കോട്ടയുടെ ഭാഗത്ത് മറ്റൊരു പള്ളികൂടിയുണ്ട്.