ദില്ലിയിലെ അധികം പ്രശസ്തമല്ലാത്ത എന്നാല്‍ മനോഹരമായ സ്ഥലമാണിത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് ഷായുടെ പത്‌നിയായിരുന്ന നവാബ് കുദ്‌സിയ ബീഗമാണ് ഇത് പണികഴിപ്പിച്ചത്. നര്‍ത്തകിയായിരുന്ന കുദ്‌സിയയെ ചക്രവര്‍ത്തി വിവാഹം ചെയ്യുകയായിരുന്നു.
ഒരു വെള്ളച്ചാട്ടം, ഒരു വേനല്‍ക്കാലവസതി, പള്ളി, മനോഹരമായ പൂന്തോട്ടം എന്നിവയെല്ലാമാണ് ഇവിടെയുള്ളത്. പേര്‍ഷ്യന്‍ രീതിയില്‍ നിര്‍മ്മിച്ച ഒരു കവാടവുമുണ്ടിതിന്. ചുവന്ന മണല്‍ക്കല്ലില്‍ പണിത രണ്ട് പവലിയനുകളും ഇവിടെ കാണാം. ദില്ലിയിലെ കശ്മീരി ഗേറ്റിന് സമീപത്തായിട്ടാണ് കുദ്‌സിയ ബാഗ് സ്ഥിതിചെയ്യുന്നത്. സെന്റ് ജെയിംസ് പള്ളിയാണ് ഇതിനടുത്തുള്ള മറ്റൊരു ആകര്‍ഷണ കേന്ദ്രം.



Click it and Unblock the Notifications