മെഹ്‌റുലി-ഗുഡ്ഗാവ് റോഡിലെ അനന്ദ്ഗ്രാമിലാണ് സന്‍സ്‌കൃതി കേന്ദ്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ടെറക്കോട്ട, മ്യുസിയം ഓഫ് എവരിഡേ ആര്‍ട്‌സ്, ടെക്‌സ്റ്റൈല്‍ മ്യൂസിയം എന്നീ മൂന്നു മ്യൂസിയങ്ങള്‍ ചേര്‍ന്ന സമച്ചയമാണിത്. എട്ട് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയസമുച്ചയം 1990ലാണ് സ്ഥാപിതമായത്.
ടെറക്കോട്ട മ്യൂസിയത്തില്‍ ഏതാണ്ട് ആയിരത്തി അഞ്ഞൂറിലേറെ ടെറാകോട്ട വസ്തുക്കളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഗോത്രമേഘകളില്‍ നിന്നും ശേഖരിച്ചവയാണ് ഇതില്‍ മിക്കതും.
ലോഹത്തിലും ടെറാക്കോട്ടയിലുമുള്ള വസ്തുക്കളാണ് മ്യൂസിയം ഓഫ് എവരിഡേ ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയും കൊത്തുപണികളുള്ള രൂപങ്ങളും പ്രതിമകളും എല്ലാമുണ്ട്.
ഇന്ത്യയുടെ വസ്ത്രപാരമ്പര്യത്തെക്കുറിച്ചറിയാന്‍ ഏറ്റവും നല്ല സ്ഥലമാണിത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിവിധതരം തുണിത്തരങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. മൂന്ന് മ്യൂസിയങ്ങളും തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങലില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 5വരെയാണ് പ്രവര്‍ത്തിക്കുക.



Click it and Unblock the Notifications