ദേവരായനദുര്ഗയിലേയ്ക്ക് പോകുന്നവഴിയില്‍ ഗോവര്ധനഹള്ളിയിലാണ് മഹാലക്ഷ്മി ക്ഷേത്രമുള്ളത്. മഹാലക്ഷ്മിഇവിടെ സ്വയംഭൂവാണത്രേ. ദേവിയെക്കൂടാതെ നാഗദേവ്, മാരികാംബ തുടങ്ങിയ പ്രതിഷ്ടകളും ഇവിടെയുണ്ട്. വെള്ളിയാഴ്ചകളിലാണ് ഇവിടെ വിശേഷപൂജകള്‍ നടക്കാറുള്ളത്. ദിവസവും ഇവിടെയെത്തുന്ന ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിവരുന്നുണ്ട്.