Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധന്‍ബാദ്‌ » ആകര്‍ഷണങ്ങള് » മൈതാന്‍ അണക്കെട്ട്‌

മൈതാന്‍ അണക്കെട്ട്‌, ധന്‍ബാദ്‌

33

15712 അടി നീളവും 165 അടി ഉയരവുമുള്ള അണക്കെട്ടാണ്‌ മൈതാന്‍. അമ്മയുടെ വാസസ്ഥലം എന്നാണ്‌ മൈതാന്‍ എന്ന വാക്കിന്‌ അര്‍ത്ഥം. വെള്ളപ്പൊക്ക നിയന്ത്രണത്തിനായാണ്‌ ഈ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌. ബരാകാര്‍ നദിയിലെ മൈതാനിലാണ്‌ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌. ധന്‍ബാദില്‍ നിന്ന്‌ 48 കിലോമീറ്റര്‍ അകലെയുള്ള ഡാമിന്റെ വിസ്‌തൃതി 65 ചതുരശ്ര കിലോമീറ്ററാണ്‌. ഡാമിനോട്‌ അനുബന്ധിച്ച്‌ ഒരു ഭൂഗര്‍ഭ വൈദ്യുത നിലയവും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്തരത്തിലുള്ള തെക്ക്‌ കിഴക്കന്‍ ഏഷ്യയിലെ തന്നെ ആദ്യത്തെ വൈദ്യുതനിലയമാണിത്‌. 60000 കിലോവാണ്‌ നിലയത്തിന്റെ ശേഷി. ദാമോദര്‍ വാലി കോര്‍പ്പറേഷന്‌ കീഴിലെ ഏറ്റവും വലിയ ജലസംഭരണിയാണ്‌ മൈതാന്‍ അണക്കെട്ട്‌. ഡാമിന്‌ വളരെ അടുത്തായി ഒരു ക്ഷേത്രമുണ്ട്‌, കല്ല്യാണേശ്വരി ക്ഷേത്രം. ഡിയര്‍ പാര്‍ക്കും പക്ഷി സങ്കേതവും ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങളാണ്‌. സഞ്ചാരികള്‍ക്ക്‌ ഇവിടെ ബോട്ടിംഗ്‌, മീന്‍പിടിത്തം തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്‌.

വൈദ്യുതനിലയം സന്ദര്‍ശിക്കുന്നതിന്‌ മുന്‍കൂര്‍ അനുമതി തേടേണ്ടതാണ്‌. ഇവിടുത്തെ ഓഫീസില്‍ നിന്ന്‌ ഗൈഡുകളുടെ സേവനം ലഭിക്കും. കുമാര്‍ധൂബിയാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. മൈതാമില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെയാണ്‌ റെയില്‍വെ സ്‌റ്റേഷന്‍. ബരാകറിലേക്കുള്ള ദൂരം എട്ട്‌ കിലോമീറ്ററാണ്‌. ധന്‍ബാദ്‌, ബരാകര്‍, അസന്‍സോള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ എപ്പോഴും ബസ്‌ സര്‍വ്വീസുണ്ട്‌. ടാക്‌സികളും ലഭിക്കും. തടാകത്തിലെ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റ്‌ ഹൗസില്‍ സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാവുന്നതാണ്‌. ടൂറിസ്റ്റ്‌ ഹോം, ടൂറിസ്‌റ്റ്‌ ബംഗ്‌ളാവ്‌, വനവിഹാര്‍ എന്നിവയിലും സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറുമാടങ്ങളിലും സഞ്ചാരികള്‍ക്ക്‌ താമസിക്കാം. ചുറ്റുമുള്ള പ്രദേശത്തിന്റെ മനോഹാരിത പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഏറുമാടങ്ങള്‍ സഹായിക്കും.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon