Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധന്‍ബാദ്‌ » ആകര്‍ഷണങ്ങള് » ടോപ്‌ചാഞ്ചി തടാകം

ടോപ്‌ചാഞ്ചി തടാകം, ധന്‍ബാദ്‌

33

ധന്‍ബാദിലെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ ടോപ്‌ചാഞ്ചി തടാകം. ദേശീയപാത രണ്ടില്‍ സ്ഥിതി ചെയ്യുന്ന തടാകം ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററലിന്റെയും ഭാഗമാണ്‌. തടാകത്തില്‍ നിന്ന്‌ 37 കിലോമീറ്റര്‍ അകലെയാണ്‌ ധന്‍ബാദ്‌ റെയില്‍വെ സ്‌റ്റേഷന്‍. ടോപ്‌ചാഞ്ചിയില്‍ നിന്ന്‌ ബൊക്കാറോയിലേക്കുള്ള ദൂരം 41 കിലോമീറ്ററാണ്‌. കൃത്രിമ തടാകമാണെങ്കിലും ടോപ്‌ചാഞ്ചിയും പരിസരങ്ങളും വളരെ മനോഹരമാണ്‌. ടോപ്‌ചാഞ്ചിയും പരിസരങ്ങളും മികച്ച ഉല്ലാസ കേന്ദ്രമാകാന്‍ പ്രധാന കാരണം പച്ചപ്പും കുന്നുകളും തീര്‍ക്കുന്ന പ്രകൃതി സൗന്ദര്യമാണ്‌. 214 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇവിടെ ശാന്ത സുന്ദരമായ അന്തരീക്ഷമാണ്‌ നിലനില്‍ക്കുന്നത്‌. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക്‌ സമീപത്ത്‌ സ്ഥിതി ചെയ്യുന്ന പ്രശാന്തി മലനിരകളും സന്ദര്‍ശിക്കാവുന്നതാണ്‌.

ടോപ്‌ചാഞ്ചി യഥാര്‍ത്ഥത്തില്‍ ഒരു അവുരവിയാണ്‌. ജില്ലയിലും ഗ്രാമീണ മേഖലയിലും ജലം ലഭ്യമാക്കുന്നതിനായി ഇതൊരു തടാകമായി വികസിപ്പിക്കുകയായിരുന്നു. 8.75 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ടോപ്‌ചാഞ്ചി വന്യജീവി സങ്കേതവും സഞ്ചാരികള്‍ക്ക്‌ പുതിയ അനുഭവം പകരും. ഇവിടെ നിരുപദ്രവകാരികളായ നിരവധി മൃഗങ്ങള്‍ വസിക്കുന്നുണ്ട്‌. ടോപ്‌ചാഞ്ചി മാര്‍ക്കറ്റി സുഭാഷ്‌ ചന്ദ്രബോസിന്റെ പ്രതിമ കാണാം. തടാകത്തിന്‌ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മതവിശ്വാസികളും ധാരാളമായി എത്തുന്നുണ്ട്‌. പ്രത്യേകിച്ച്‌ ജൈനമത വിശ്വാസികളും ഹിന്ദുക്കളും. 

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed