Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധന്‍ബാദ്‌ » ആകര്‍ഷണങ്ങള് » പാഞ്ചെറ്റ്‌ അണക്കെട്ട്‌

പാഞ്ചെറ്റ്‌ അണക്കെട്ട്‌, ധന്‍ബാദ്‌

33

ദാമോദര്‍ വാലി കോര്‍പ്പറേഷന്‌ കീഴിലെ വിവിധോദ്ദേശ്യ അണക്കെട്ടാണ്‌ പാഞ്ചെറ്റ്‌ ഡാം. ഡാമും ചുറ്റുമുള്ള പ്രദേശവും പിക്ക്‌നിക്കിന്‌ വളരെ അനുയോജ്യമാണ്‌. 22155 അടി നീളവും 124 അടി ഉയരവുമുള്ള ഈ അണക്കെട്ട്‌ ധന്‍ബാദ്‌ ജംഗ്‌ഷനില്‍ നിന്ന്‌ 54 കിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഗ്രാന്റ്‌ ട്രങ്ക്‌ റോഡില്‍ ചിര്‍കുണ്ഡയില്‍ നിന്ന്‌ ഒമ്പത്‌ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ അണക്കെട്ടിലെത്താം. ദാമോദര്‍ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട്‌ ആറു കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നു.

ഡാമിനോട്‌ അനുബന്‌ധിച്ചുള്ള വൈദ്യുതനിലയത്തില്‍ മണിക്കൂറില്‍ 40000 കിലോവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നു. ധന്‍ബാദ്‌ ജില്ലയുടെ തെക്ക്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഡാമിന്റെ വടക്ക്‌ ഭാഗത്ത്‌ പശ്ചിമബംഗാളിലെ പുരുലിയാ ജില്ലയാണ്‌. ഡാമില്‍ നിന്ന്‌ 20 കിലോമീറ്റര്‍ അകലെയാണ്‌ അസാന്‍സോള്‍. 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കുമാര്‍ധുബിയാണ്‌ ഡാമിന്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍.

ദാമോദര്‍ നദി കരകവിഞ്ഞൊഴുകുന്നത്‌ മൂലം ഇവിടെ വെള്ളപ്പൊക്ക സാധ്യത കൂടുതലായിരുന്നു. മൈതാന്‍, പാഞ്ചെറ്റ്‌ ഡാമുകള്‍ നിര്‍മ്മിച്ചതോടെ വെള്ളപ്പൊക്ക ഭീഷണി കുറഞ്ഞിട്ടുണ്ട്‌. കട്‌ല, മ്രിഗാല്‍, എല്‍.കാല്‍ബസു തുടങ്ങിയ മത്സ്യങ്ങളെ ഡാമില്‍ കാണാം.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat