Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശാന്തിനികേതന്‍

ശാന്തിനികേതന്‍ - അതുല്യമായ ബംഗാളി പൈതൃകം

12

സാഹിത്യപാരമ്പര്യം കൊണ്ട് പേര് കേട്ട ശാന്തിനികേതന്‍ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് വടക്ക് വശത്തായി 180 കിലോമീറ്റര്‍ അകലെ ബീര്‍ഭും ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സാഹിത്യത്തിന്‌ നോബല്‍ സമ്മാനം നേടിയ രബീന്ദ്രനാഥ ടാഗോറാണ് അന്താരാഷ്ട്ര സര്‍വകലാശാലയായ ശാന്തിനികേതന്‍ സ്ഥാപിച്ചത്. പടിഞ്ഞാറന്‍ ശാസ്ത്രവിജ്ഞാനവും കിഴക്കിന്‍റെ സംസ്കാരവും പാരമ്പര്യവും സമന്യയിപ്പിക്കുന്ന സര്‍വകലാശാലയാണ് ശാന്തിനികേതന്‍.

സമാധാനത്തിന്‍റെ വീട് എന്നാണ് ശാന്തിനികേതന്‍ എന്ന വാക്കിനര്‍ഥം. ഹരിതാഭമായ പ്രകൃതി സൗന്ദര്യത്തിന് നടുവിലാണ് ഇത് പണിതീര്‍ത്തിരിക്കുന്നത്. ഇന്ദിരഗാന്ധി, സത്യജിത് റായ്, ഗായത്രി ദേവി, നോബല്‍ ജേതാവ് അമര്‍ത്യസെന്‍, അബ്ദുല്‍ ഗാനി ഖാന്‍ തുടങ്ങി നിരവധി പേരാണ് ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുള്ളത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ശാന്തി നികേതന്‍ കലാ, നൃത്ത, സംസ്കാര രംഗങ്ങളില്‍ മികച്ച അവബോധം സൃഷ്ടിക്കുന്ന സാംസ്കാരിക മുനമ്പായി നിലകൊള്ളുന്നു.

ശാന്തിനികേതന്‍

ദിവസം മുഴുവനും തുടരുന്ന പരിപാടികള്‍ കൊണ്ട് നിറഞ്ഞ ശാന്തിനികേതന്‍ എല്ലാതരത്തിലുള്ള ആഘോഷങ്ങള്‍ക്കും വേദിയാകാറുണ്ട്.ഏപ്രില്‍ മധ്യത്തില്‍ ആഘോഷിക്കുന്ന ടാഗോര്‍ ജന്മദിനാഘോഷം, ആഗസ്റ്റ 22, 23 തീയതികളില്‍ നടക്കുന്ന വാഴ നടീല്‍ ആഘോഷമായ ബ്രിക്ഷാരൂപന്‍, ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ നടക്കുന്ന മഴ ഉത്സവമായ വര്‍ഷമംഗല്‍ എന്നിവയാണ് ഇവിടെ നടക്കുന്ന പ്രധാന ആഘോഷങ്ങള്‍.

ശാന്തിനികേതനില്‍ ബ്രഹ്മ മന്ദിര്‍ സ്ഥാപിച്ചതിന്‍റെ ഓര്‍മ്മക്കായി നടത്തുന്ന പൗഷ് ഉത്സവം ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് നടക്കുന്നത്. നാടോടിനൃത്തം, സംഗീതം, കല, സാംസ്കാരികോത്സവം കായികമത്സരങ്ങള്‍ എന്നിവ മുഴുവന്‍ സജ്ജീകരണങ്ങളോടെയും ഇക്കാലയളവില്‍ നടത്തുന്നു. ചരിത്രസംഭവങ്ങളുടെ സ്മരണക്ക് നടത്തുന്ന മാഘോത്സവം, ജോയ്ദേവ് മേള, വസന്തോത്സവം എന്നിവയാണ് ഇവിടെ നടക്കുന്ന മറ്റു ആഘോഷങ്ങള്‍.

ബംഗാളി ഭക്ഷണത്തിന് പ്രത്യേകിച്ച് മീന്‍ കറിക്ക് പ്രസിദ്ധമാണ് ശാന്തിനികേതന്‍. വിശ്വഭാരതി കാമ്പസ് വലുതും മനോഹരവുമാണ്. ടാഗോറിന്‍റെ പിതാവായിരുന്ന മഹാരാഷി ദേവേന്ദ്രനാഥ് പ്രാര്‍ഥന നടത്തിയിരുന്ന സ്ഥലമാണ് സഭാകേന്ദ്രം.

ബിരുദദാന വേളയില്‍ ഓരോ വിദ്യാര്‍ഥിയും സപ്തപര്‍ണി മരങ്ങള്‍ക്കായി അഞ്ച് തൈകള്‍ നടും. ഫൈന്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് കോളേജില്‍ നിരവധി ശില്‍പങ്ങളും, ചുവര്‍ചിത്രങ്ങളും കലാഗ്രന്ഥങ്ങള്‍ കൂടാതെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പതാ ഭവനിലാണ് പാരമ്പര്യ ബ്രഹ്മാചാര്യ ആശ്രമം. എല്ലാ ബുധനാഴ്ചയും ഇവിടെ പ്രാര്‍ഥനകള്‍ നടക്കുന്നു. ഉത്തയാന്‍ കോംപ്ലക്സിലാണ് മഹാകവി വസിച്ചിരുന്നത്.

ശാന്തിനികേതനിലെ മറ്റു ആകര്‍ഷണങ്ങള്‍

ശാന്തിനികേതന് സമീപം സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണ് കങ്കാളിതാല എന്ന സതീപീഠം. ഇതിന് സമീപത്തായി ബുധനാഴ്ചകളില്‍ അടച്ചിടുന്ന മാന്‍ ഉദ്യാനവുമുണ്ട്. ഗീതാ ഗോവിന്ദത്തിന്‍റെ കര്‍ത്താവിന്‍റെ ജന്മസ്ഥലമാണ് ജോയ്ദേവ് കെന്ദുലി. ബസൂലി ദേവിയുടെ പേരിലുള്ള ക്ഷേത്രമായ നാനൂറാണ് മറ്റൊരു ആകര്‍ഷണം. ചുടുവെള്ള ഉറവകള്‍ കാണാവുന്ന ബക്രേശ്വറാണ് മറ്റൊരു ആകര്‍ഷണം. താരാപീഠ്, ലാവ്പൂര്‍ ഫുല്ലാറ, സെയ്ന്ത നന്ദേശ്വരി, നല്‍ഹട്ടി, മസ്സഞ്ജോര്‍ എന്നിവയും ഇതിന് സമീപത്തെ സന്ദര്‍ശനത്തിനുതകുന്ന സ്ഥലങ്ങളാണ്.

ശാന്തി നികേതനില്‍ എങ്ങനെയെത്താം

റോഡ് റെയില്‍ മാര്‍ഗങ്ങളിലൂടെയെല്ലാം ശാന്തിനികേതനിലെത്താന്‍ വഴികളുണ്ട്. അടുത്ത വിമാനത്താവളം കൊല്‍ക്കത്തയിലാണ്.

ശാന്തിനികേതന്‍ പ്രശസ്തമാക്കുന്നത്

ശാന്തിനികേതന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശാന്തിനികേതന്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ശാന്തിനികേതന്‍

 • റോഡ് മാര്‍ഗം
  കൊല്‍ക്കത്തയില്‍ നിന്ന് 163 കിലോമീറ്റര്‍ റോഡ് മാര്‍ഗം സ‍ഞ്ചരിച്ചാല്‍ ശാന്തിനികേതനിലെത്താം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ബോല്‍പൂര്‍ റെയില്‍ വേസ്റ്റേഷനിലേക്ക് ശാന്തിനികേതനില്‍ നിന്നുള്ള ദൂരം രണ്ട് കിലോമീറ്റര്‍ മാത്രമാണ്. കൊല്‍ക്കത്തയില്‍ നിന്ന് ട്രെയിനില്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ബോല്‍പൂറിലെത്താം. സരൈഘട്ട് എക്സ്പ്രസ് ട്രെയിനുകള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളമാണ് ശാന്തിനികേതന് സമീപത്തുള്ള വ്യോമകേന്ദ്രം. കൊല്‍ക്കത്തയില്‍ നിന്ന് 284 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഇന്ത്യയിലെ എല്ലാ നഗരങ്ങളില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വിമാനം ഉണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jan,Fri
Return On
28 Jan,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jan,Fri
Check Out
28 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jan,Fri
Return On
28 Jan,Sat