കാളി നദി ഉത്ഭവിക്കുന്നത് ഹിമാലയത്തിലെ കാലാപാനിയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരമുള്ള പ്രദേശമാണിത്. ഇവിടെ ഒരു കാളിക്ഷേത്രമുള്ളതിനാലാണ് നദിക്ക് ഈ പേരുവരാന്‍ കാരണം. ഇന്ത്യയെയും, നേപ്പാളിനെയും വേര്‍തിരക്കുന്നതാണ് കാളി നദിയുടെ ഗതി. ഇത് ഉത്തര്‍ഖണ്ഡിലൂടെ, ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് പ്രവേശിക്കുന്നു. അവിടെ കാളി നദി ഷര്‍ദ എന്നാണ് അറിയപ്പെടുന്നത്. ജോളിജിബിയില്‍ വച്ച് കാളി നദി ഗോരിഗംഗയുമായി കൂടിച്ചേരുകയും അവസാനം പവിത്രയായ ഗംഗാനദിയിലേക്ക് ചേരുകയും ചെയ്യുന്നു. കാളിനദി സാഹസികമായ ചങ്ങാടയാത്രക്ക് പ്രശസ്തമാണ്.



Click it and Unblock the Notifications