മഞ്ജനാഥക്ഷേത്രം പോലെതന്നെ ധര്‍മ്മസ്ഥലയിലെ പ്രത്യേകതകളില്‍ ഒന്നാണിത്. രത്‌നഗിരി മലയുടെ മുകളിലായിട്ടാണ് ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത്. ഇതിന് ഏതാണ്ട് 39 അടി ഉയരമുണ്ട്. 1973ല്‍ രെഞ്ജന ഗോപാല്‍ കൃഷ്ണ ഷേണായിയാണ് ഇത് പണികഴിപ്പിച്ചത്. 1982ല്‍ വീരേന്ദ്ര ഹെഗ്‌ഡെ ഒരു ക്ഷേത്രം നിര്‍മ്മിച്ച് പ്രതിമ അതിനുള്ളില്‍ സ്ഥാപിച്ചു.ജൈനമത ആശയങ്ങളായ ത്യാഗമനോഭാവത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും അടയാളമായിട്ടാണ് ജൈനമതക്കാര്‍ ബാഹുബലിയുടെ പ്രതിമയെ കാണുന്നത്.
ബാഹുബലിയും സഹോദരനായ ഭരതനും ഒരിക്കല്‍ തങ്ങളുടെ ശക്തിതെളിയിക്കാനായി പരസ്പരം ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലില്‍ ജയിക്കുന്നയാള്‍ രാജാവാകും എന്നതായിരുന്നു വ്യവസ്ഥ. ഏറ്റുമുട്ടലില്‍ ബാഹുബലിയാണ് ജയിച്ചത്. ഏറ്റുമുട്ടലില്‍ ജയിച്ചെങ്കിലും യുദ്ധത്തിലും കൊലപാതകത്തിലും പദവിയിലുമൊന്നും കാര്യമില്ലെന്നും എല്ലാം അര്‍ത്ഥശൂന്യമാണെന്നും ബാഹുബലിയ്ക്ക് തോന്നാന്‍ തുടങ്ങി. ഒടുക്കം അദ്ദേഹം രാജ്യഭാരം സഹോദരനെ ഏല്‍പ്പിച്ച് സാമ്രാജ്യം വിട്ടുപോയി ജൈനമതത്തിലെ ദിഗംബരവിഭാഗത്തില്‍ ചേര്‍ന്നു. പാപമുക്തിനേടാനായി ബാഹുബലി ജ്ഞാനോദയം ലഭിയ്ക്കുന്നതുവരെ വിവസ്ത്രനായി തപസ്സുചെയ്തുവെന്നാണ് പറയപ്പെടുന്നത്.
ഇരുപത് മിനിറ്റ് മലകയറിയാല്‍ ബാഹുബലി പ്രതിമയുടെ അടുത്തെത്താം. രാവിലെതന്നെ ഇവിടം സന്ദര്‍ശിയ്ക്കുന്നതാണ് നല്ലത്, പിന്നീട് കാലാവസ്ഥ അത്ര സുഖകരമാവില്ല. മലകയറിയെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലവും ദാഹജലത്തിനുള്ള സംവിധാനങ്ങളുമെല്ലാം മുകളിലുണ്ട്. കാലത്ത് 8നും 10നും ഇടയിലും വൈകീട്ട് 6നും 7നുമിടയിലുമാണ് ഇവിടത്തെ ക്ഷേത്രത്തിലെ ദര്‍ശനസമയം.



Click it and Unblock the Notifications