വൈഷ്ണവ വിശ്വാസികളുടെ സാമൂഹിക- സാംസ്കാരിക കേന്ദ്രമാണ് ദിഞ്ജോയ് സത്രം. ദിബുര്ഗഢിലെ ചബൗവില് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിഷ്ണു ഭക്തന്മാര് പതിവായി ഇവിടം സന്ദര്‍ശിക്കുന്നു. ഗോപാല്‍ അതദേവിന്റെ പന്ത്രണ്ട് പ്രമുഖ ഭക്തരില്‍ ഒരാളായിരുന്ന അനിരുദ്ധ ദേവ് ആണ് ദിനഞ്ജോയ് സത്രം നിര്‍മ്മിച്ചത്. വടക്കേ ലഖിംപൂറിന് സമീപമുള്ള ബിസ്നുബലികാകുന്ഷിയിലാണ് ദിനഞ്ജോയ് സത്രം സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ മൗമോറിയ വിപ്ളവ കാലത്ത് ഇവിടെ പല പ്രശ്നങ്ങളുമുണ്ടായി. പ്രധാന ആചാര്യന്റെ മരണത്തോടെ ഈ മതകേന്ദ്രത്തിലെ ആചാര്യ സ്ഥാനത്ത് ആരുമില്ലാത്ത അവസ്ഥ വന്നു. വര്‍ഷങ്ങളോളം ഈ സ്ഥിതി തുടരുകയും ചെയ്തു. ബര്മ്മാക്കാരുടെ ആക്രമണവും ദിഞ്ജോയ് സത്രത്തെ ദോഷകരമായി ബാധിച്ചു.
വൈഷ്ണ വിശ്വാസം മുറുകെ പിടിക്കുന്നതിലും പ്രാര്ത്ഥനയിയും ദിനഞ്ജോയ് സത്രം പ്രശസ്തമാണ്. ഇവിടേക്കുള്ള സന്ദര്‍ശനം നമ്മില്‍ ആത്മീയ ചിന്ത ഉണര്‍ത്തും. ഒരു മതകേന്ദ്രം എന്നതിലുപരി പ്രധാനപ്പെട്ട ഒരു സാംസ്കാരിക-ചരിത്ര കേന്ദ്രം എന്ന സ്ഥാനവും ദിനഞ്ജോയ് സത്രം അലങ്കരിക്കുന്നു.