ക്ഷേത്രമോ വിഗ്രഹമോ ഒന്നും ഇല്ലെങ്കിലും ആസ്സാമികള്‍ വളരെയധികം ആരാധിക്കുന്ന സ്ഥലമാണ് കോലി ആയ് താന്‍. ടിബ്രുഗഢിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നു കൂടിയാണ് ഇവിടം. അഹോം രാജക്കന്മാരുടെ കാലത്തെ ഏറ്റവും പഴയ താനുകളില്‍ ഒന്നാണ് കോലി ആയ് താന്‍.
ദിബരു സത്രത്തിലെ പ്രധാന പൂജാരിയുടെ മകളായ കോലി ആയ്‌ക്കാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത്. ദിബരു സത്രത്തിന് പുരുഷ പിന്‍തുടര്‍ച്ചാവകാശികള്‍ ഉണ്ടായിരുന്നില്ല. ഈ സത്രത്തിന്റെ ചൈതന്യം നിലനിര്‍ത്തിയത് കോലി ആയ്‌യുടെ ആത്മസമര്‍പ്പണവും ഭക്തിയും ആയിരുന്നു. കോലി ആയ്‌ക്ക് ദിവ്യശക്തികള്‍ ഉണ്ടായിരുന്നതായാണ് വിശ്വാസം. ഈ ശക്തി ഉപയോഗിച്ച് അവര്‍ ഒരു ദിവസം ഇവിടെ നിന്ന് അപ്രത്യക്ഷമാകുകയാരുന്നത്രേ. ആയ്‌യുടെ അനുഗ്രഹം തേടി ഓരോ വര്‍ഷവും ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടുന്നത്. ആസ്സാമിന്റെ മതപരമായ ചരിത്രത്തില്‍ കോലി ആയ് താന് വലിയ പ്രാധാന്യമുണ്ട്.



Click it and Unblock the Notifications