ഡിഗ്ബോയ് നഗരം പൂര്‍ണമായി കാണുന്നതിന് അവസരം നല്കുന്ന സ്ഥലമാണ് റിഡ്ജ് പോയിന്റ്. നഗരത്തിന് വളരെ അടുത്തായിട്ടാണ് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നഗരം പൂര്‍ണമായി കാണാം എന്നതിന് പുറമെ കിഴക്കന്‍ ഹിമാലയത്തിന്റെ മഞ്ഞ് മൂടിയ മലനിരകളും ഇവിടെ നിന്നു നോക്കിയാല്‍ കാണാന്‍ കഴിയും.
വ്യൂ പോയിന്റിലേക്കുള്ള യാത്രയില്‍ ബ്രിട്ടീഷ് സാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്നത് അനുഭവിക്കാന്‍ കഴിയും. റിഡ്ജില്‍ നിന്ന് നോക്കിയാല്‍ ഡിഗ്ബോയി എണ്ണ ശുദ്ധീകരണ ശാലയും യുദ്ധ ശ്മശാനവും കാണാന്‍ കഴിയും. ശൈത്യത്തിന്റെ ആരംഭിത്തില്‍ ഇവിടെ നിന്നു നോക്കിയാല്‍ കാണുന്ന മഞ്ഞ് മൂടിയ ഹിമാലയന്‍ മലനിരകളുടെ കാഴ്ച അതിമനോഹരമാണ്.