ദിമാപൂരില്‍ ശിവ ക്ഷേത്രം വന്നതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. 1961ല്‍ സിന്‍ഗ്രിജനില്‍ നിന്നുള്ള ഒരു ഗ്രാമവാസി രന്‍ഗപഹര്‍ വനമേഖലയിലേക്ക് പോകും വഴി അദ്ദേഹത്തിന്റെ കത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ ഒരു വലിയ കല്ല് തിരഞ്ഞെടുത്തു. അദ്ദേഹം കത്തി മൂര്‍ച്ച കൂട്ടി കൊണ്ടിരുന്നപ്പോള്‍ കല്ലില്‍ നിന്നും ദ്രാവകം പോലെ എന്തോ ഒന്ന് പുറത്തേയ്‌ക്ക് വന്നു. ആ ദിവസം രാത്രിയില്‍ ഭഗവാന്‍ ശിവന്‍ ഒരു സന്യാസിയുടെ രൂപത്തില്‍ അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുകയും ആ കല്ല് ശിവനാണന്ന് കാണിക്കുകയും ചെയ്‌തു.ഈ സ്വപ്‌നം പലപ്രാവശ്യം കണ്ടതിനെ തുടര്‍ന്ന് ഇതേ പറ്റി ഗ്രാമവാസികളോട് പറഞ്ഞു.
ഇതേ തുടര്‍ന്ന് ഗ്രാമവാസികളും പുരോഹിതനും കൂടി ഈ സ്ഥലത്തെത്തുകയും ആ കല്ലൊരു ശിവലിംഗമാണന്ന് മനസ്സിലാക്കുകയും ചെയ്‌തു. ആദ്യം ഈ കല്ല് കിടക്കുന്ന അവസ്ഥയിലായിരുന്നു. എത്ര ശ്രമിച്ചിട്ടും ഇതിനെ നിവര്‍ത്താന്‍ കഴിഞ്ഞില്ല. ഏറെ പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് കല്ല് നിവര്‍ന്ന് നിന്നത്. അതിന് ശേഷം സിന്‍ഗ്രിജിനിലെ പ്രധാന ആരാധനാ സ്ഥലമായി ഇവിടം മാറി.



Click it and Unblock the Notifications