Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയു » ആകര്‍ഷണങ്ങള് » ഐ.എന്‍.എസ് കുക്രി മെമ്മോറിയല്‍

ഐ.എന്‍.എസ് കുക്രി മെമ്മോറിയല്‍, ദിയു

54

1971ല്‍ പാക്കിസ്ഥാനി പട്ടാളത്തിന്‍െറ ആക്രമണത്തില്‍ മുങ്ങിയ ഇന്ത്യന്‍ നേവല്‍ഷിപ്പ് ഐ.എന്‍.എസ് കുക്രിയുടെ സ്മാരകമാണ് ഇത്. 1971 ഡിസംബര്‍ ഒമ്പതിന് ദിയു തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഐ.എന്‍.എസ് കുക്രി മുങ്ങിയത്. പാക്കിസ്ഥാനി സബ്മറൈന്‍ ആയ പി.എന്‍.എസ് ഹാംഗറില്‍ നിന്നുള്ള മിസൈലേറ്റ് കുക്രി മുങ്ങുമ്പോള്‍ 18 ഇന്ത്യന്‍ നേവി ഓഫീസര്‍മാരുടെയും 176 സെയിലര്‍മാരുടെയും ജീവനാണ് അറബിക്കടലിന്‍െറ ആഴങ്ങളില്‍ പൊലിഞ്ഞത്.

കുക്രിയുടെ കമാന്‍ഡിംഗ് ഓഫീസറായ ക്യാപ്റ്റന്‍ മഹേന്ദ്രനാഥ മുള്ളക്ക് മുന്നില്‍ കീഴടങ്ങാന്‍ അവസരം ലഭിച്ചെങ്കിലും പോരാടി വീരചരമം അടയാനാണ് ക്യാപ്റ്റനും സഹസൈനികരും തീരുമാനിച്ചത്. തന്‍െറ ലൈഫ് ജാക്കറ്റ് മരിക്കും മുമ്പ് ജൂനിയര്‍ ഓഫീസര്‍ക്ക് ക്യാപ്റ്റന്‍ മുള്ള നല്‍കുകയും ചെയ്തു.  മുള്ളയുടെയും സഹപ്രവര്‍ത്തകരുടെയും ജീവത്യാഗത്തിന് 48 മണിക്കൂറിനുള്ളില്‍ കറാച്ചി തുറുമുഖം കീഴടക്കി ഇന്ത്യന്‍ നേവി പ്രതിഫലം നല്‍കുകയും ചെയ്തു. പകരം വെക്കാനില്ലാത്ത ധീരതക്ക് പകരമായി ക്യാപ്റ്റന്‍ മുള്ളക്ക് രാജ്യം മഹാവീര ചക്രം നല്‍കി ആദരിക്കുകയും ചെയ്തു. 1999 ഡിസംബര്‍ 15നാണ് ഐ.എന്‍.എസ് കുക്രി മെമ്മോറിയല്‍ ഇന്ത്യന്‍ നേവി ഫ്ളാഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയ വൈസ് അഡ്മിറല്‍ മാധവേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തത്. കടലിന് അഭിമുഖമായ മലമുകളില്‍ സ്ഥിതി ചെയ്ത സ്മാരകത്തില്‍ ഐ.എന്‍.എസ് കുക്രിയുടെ ഗ്ളാസില്‍ അടക്കം ചെയ്ത മാതൃകയും സ്ഥാപിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City