മനോഹരമായ കടല്‍കാഴ്ച തന്നെയാണ് ഈ ബീച്ചിന്‍െറയും ആകര്‍ഷണം. കടല്‍കാറ്റേറ്റ് ദിവസം മുഴുവന്‍ പഞ്ചാരമണലില്‍ അലസമായി ഇരിക്കാന്‍ കൊതിക്കുന്ന ആരും രണ്ടാമതൊന്ന് കൂടി വരാന്‍ കൊതിക്കുന്നതാണ് ജല്ലന്ദര്‍ ബീച്ച്. തീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തണല്‍ വിരിച്ച് ധാരാളം പനകളുമുമുണ്ട്. ദിയുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ ബീച്ചിന് മഹാവിഷ്ണുവിന്െറ സുദര്‍ശന ചക്രമേറ്റ് മരിച്ച രാക്ഷസന്‍െറ പേരില്‍ നിന്നാണ് പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. സമീപത്തെ മലമുകളില്‍ ഈ രാക്ഷസന്‍െറ പേരില്‍ ക്ഷേത്രമുണ്ട്. ചന്ദ്രികാ ദേവിയുടെ ക്ഷേത്രവും സമീപത്ത് തന്നെയുണ്ട്. അടിയൊഴുക്കുകള്‍ ഒന്നുമില്ലാതെ ശാന്തമായ തീരപ്രദേശമായതിനാല്‍ കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ക്കും മറ്റും ഭയമില്ലാതെ ഇറങ്ങാം. കൃത്രിമ വിളക്കുകള്‍ വെച്ചിട്ടുള്ള ബീച്ചിന്‍െറ രാത്രി കാഴ്ച മനോഹരമാണ്.