ബുച്ചര്‍വാഡയിലെ മല്‍സ്യബന്ധന ഗ്രാമത്തിന്‍െറ പേരില്‍ നിന്നാണ് ഈ ബീച്ചിന് നഗോവ എന്ന പേര് ലഭിച്ചത്. ദിയുവില്‍ നിന്ന് 20 മിനിറ്റ് വാഹനത്തില്‍ സഞ്ചാരിച്ചാല്‍ എത്തുന്ന ദൂരത്തിലാണ് ഈ മനോഹര തീരം. ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ പ്രശാന്തമായ അന്തരീക്ഷത്തില്‍ കടലക്കാഴ്ചകളില്‍ അലിയാന്‍ കൊതിക്കുന്നവര്‍ക്ക് ഈ തീരം മനോഹര അനുഭവമാണ് പ്രദാനം ചെയ്യുന്നത്. അര്‍ധവൃത്താകൃതിയില്‍ കുതിര ലാടത്തിന്‍െറ ആകൃതിയിലുള്ള വൃത്തിയായി കാത്തുസൂക്ഷിക്കുന്നതില്‍ അധികൃതരും പ്രദേശവാസികളും ബദ്ധശ്രദ്ധരാണ്. ഹോക്കാപാം മരങ്ങള്‍ നിറഞ്ഞ തീരത്തോട് കിന്നാരം പറയുന്ന തിരമാലകളുടെ കളകളാരവം സഞ്ചാരികളെ കടലില്‍ ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ്. കടല്‍ താരതമ്യേന ശാന്തമാണെന്നതിനാല്‍ സാഹസികര്‍ക്ക് കടലില്‍ ഒരു കുളി പാസാക്കാം. അല്‍പ്പം കൂടി സാഹസികരാണെങ്കില്‍ സെയ്ലിംഗ്, ബോട്ടിംഗ്, വാട്ടര്‍ സ്കീയിംഗ് എന്നിവക്കും ഇവിടെ അവസരങ്ങള്‍ ഉണ്ട്.



Click it and Unblock the Notifications