Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയു » ആകര്‍ഷണങ്ങള് » സെന്‍റ്.തോമസ് ദേവാലയം

സെന്‍റ്.തോമസ് ദേവാലയം, ദിയു

54

1598ലാണ് പോര്‍ച്ചുഗീസുകാര്‍ ഈ പുരാതന ദേവാലയം നിര്‍മിച്ചത്. ദിയു കോട്ടക്കകത്ത് ഉയര്‍ന്ന പ്രതലത്തില്‍ നിര്‍മിച്ചിരിക്കുന്ന ഈ പള്ളി ഗോഥിക്ക് ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ആരാധനകളൊന്നും നടക്കാത്ത ഇവിടെ എല്ലാ വര്‍ഷവും നവംബര്‍ ഒന്നിന് ആള്‍ സെയിന്‍റ് ദിനത്തില്‍ വാര്‍ഷിക കുര്‍ബാന മാത്രമാണ് നടക്കാറ്.

അറ്റകുറ്റപ്പണി നടത്തിയ പള്ളി ക്രൈസ്തവ മതത്തിന്‍െറ ആദ്യകാലഘട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന മ്യൂസിയമായി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. പള്ളിയുടെ നിറം പൂശിയ പുറം ഭിത്തികളില്‍ ഇപ്പോഴും പഴയപോര്‍ച്ചുഗീസ് ശില്‍പ്പകാരന്‍മാരുടെ ഛായാചിത്രങ്ങളുടെയും പെയിന്‍റിംഗുകളുടെയും അവശിഷ്ടങ്ങള്‍ കാണുകയും ചെയ്യാം.  ക്രിസ്തുവിന്‍െറയും വിര്‍ജിന്‍ മേരിയുടെയും കല്ലില്‍ തീര്‍ത്ത ശില്‍പ്പങ്ങളാണ് മ്യൂസിയത്തിന്‍െറ പ്രധാന ആകര്‍ഷണം.

400 വര്‍ഷം പ്രായമുള്ള കൊത്തുപണികളോട് കൂടിയ മരത്തിന്‍െറ ഫോസിലും നിഴല്‍ ക്ളോക്കുകളും സെന്‍റ്. ബെനഡിക്ടിന്‍െറയും സെന്‍റ്. ബെര്‍ണാഡിന്‍െറയും മാര്‍ബിള്‍ പ്രതിമകളും കല്ലില്‍ തീര്‍ത്ത ലിഖിതങ്ങളുമടക്കം ദിയുവിലെ ഉപേക്ഷിച്ച പള്ളികളിലെയും ചരിത്രപ്രധാനമായ സ്ഥലങ്ങളിലെയും നിരവധി വസ്തുക്കളാണ് ഈ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. മനോഹരങ്ങളായ ജലധാരകള്‍ അതിരിടുന്ന പൂന്തോട്ടത്തിലൂടെയാണ് പള്ളിയിലത്തെുക. വൈകുന്നേരങ്ങളിലെ ഈ പൂന്തോട്ടങ്ങളിലെ അലങ്കാര വിളക്കുകള്‍ മിഴിതുറക്കുന്നത് സന്ദര്‍ശകന് മനോഹര അനുഭവമാണ് നല്‍കുക.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City